'ഹരിത' നേതാക്കളുടെ പരാതി; പി.കെ നവാസ്, വി.എ അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരെ കേസെടുത്തു
കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ 'ഹരിത' നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരേയാണ് കോഴിക്കോട് വെള്ളയില്‍ പൊലിസ് കേസെടുത്തത്.
ഹരിത നേതാക്കളുടെ പരാതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് കോഴിക്കോട് സിറ്റി പൊലിസ് കമ്മീഷണര്‍ എ.വി ജോര്‍ജിനോട് വനിതാ കമ്മിഷന് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ പരാതി പിന്‍വലിക്കാത്തില്‍ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഹരിത കമ്മിറ്റിയെ മരവിപ്പിക്കാന്‍ ലീഗ് തീരുമാനിച്ചിരുന്നു.
അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് പാര്‍ട്ടി ശ്രമിച്ചുവരുന്നതിനിടെ, വിവാദങ്ങള്‍ പൊതുസമൂഹത്തിലേക്ക് എത്തിച്ച് 'ഹരിത' ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ചുമതലയുള്ള പി.എം.എ സലാം വാര്ത്താക്കുപ്പില് പറഞ്ഞു.
സംഘടനാ യോഗങ്ങളിലും മറ്റും നടത്തിയതായി ആരോപിക്കപ്പെട്ട പരാമര്‍ശങ്ങളില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ് എന്നിവരോട് രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. വിശദീകരണം ലഭ്യമായ ശേഷം തുടര്‍നടപടി പാര്‍ട്ടി തീരുമാനിക്കുമെന്നും പി.എം.എ സലാം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."