കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കണമെന്ന്
വെള്ളമുണ്ട: കോറോം ടൗണില്‍ അനുവദിച്ച കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) വെള്ളമുണ്ട യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് സെക്ഷന്‍ ഓഫിസ് അനുവദിച്ചത്. ഇവിടേക്ക് ആവശ്യമായ ജീവനക്കാരെയും നിയമിച്ചു. ഈ ജീവനക്കാര്‍ ഇപ്പോള്‍ വെള്ളമുണ്ട സെക്ഷനില്‍ തസ്തികയില്ലാതെ ജോലി ചെയ്യുകയാണ്.
25000 ഉപഭോക്താക്കള്‍ക്ക് സേവനം ചെയ്യേണ്ട വെള്ളമുണ്ട സെക്ഷന്‍ ഓഫിസ് വാടക കെട്ടിടത്തില്‍ പരിമിതിയിലാണ് പ്രവര്‍ത്തിക്കുതെന്നും സമ്മേളനം ചൂണ്ടികാട്ടി. ഡി.സി.സി. അംഗം ടി.കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡന്റ് എന്‍.ബി രതീഷ് അധ്യക്ഷനായി. ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി കെ.വി ജോര്‍ജ്, എം.ജെ ചാക്കോ, ജസ്റ്റിന് കുര്യാക്കോസ്, എ. ഉമ്മര്‍, ടി.പി ബിജുമോന്, സി. രാജകുമാരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."