HOME
DETAILS
MAL
കടുത്ത പനി: നീരജ് ചോപ്ര ആശുപത്രിയില്‍
backup
August 18 2021 | 06:08 AM
ന്യൂഡല്‍ഹി: ഒളിംപ്യന്‍ നീരജ് ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പാനിപ്പത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ വച്ചാണ് നീരജിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് പരിപാടി പാതിവഴിയില്‍ അവസാനിപ്പിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്കു മുമ്പുതന്നെ നീരജിന് പനി ഉണ്ടായിരുന്നെങ്കിലും കൊവിഡ് നെഗറ്റീവായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."