ഷാരോണിനെ കൊലപ്പെടുത്തിയതു തന്നെയെന്ന് പെണ്‍കുട്ടിയുടെ കുറ്റസമ്മതം
തിരുവനന്തപുരം: ബി.എസ്.സി വിദ്യാര്‍ഥി ഷാരോണിനെ കൊലപ്പെടുത്തിയതു തന്നെയെന്ന് പെണ്‍സുഹൃത്ത് ഗ്രീഷ്മ സമ്മതിച്ചു. അന്വേഷണ ഉദ്യോഗസ്ഥരോടാണ് പെണ്‍കുട്ടിയുടെ കുറ്റസമ്മതം.തമിഴ്‌നാട് രാമവര്‍മഞ്ചിറ സ്വദേശിയാണ് ഗ്രീഷ്മ. തമിഴ്‌നാട്ടിലെ ഗ്രീഷ്മയുടെ വീട്ടില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ കഷായവും ജ്യൂസും കുടിച്ചിരുന്നു.
ഗ്രീഷ്മ തന്നെയാണ് രണ്ടും ഷാരോണിന് നല്‍കിയത്. വീട്ടിലേക്ക് തിരിച്ചെത്തിയ ഷാരോണ്‍ ഛര്‍ദിച്ച് അവശനായി. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങള്‍ക്കകം ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു.
ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കൊലപാതകത്തില്‍ സ്ഥിരീകരണം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. ഷാരോണിനെ ഒഴിവാക്കാനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും വനിതാ സുഹൃത്ത് കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.
കഷായത്തില്‍ വിഷം കലര്‍ത്തിയാണ് വനിതാ സുഹൃത്ത് കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.വനിതാ സുഹൃത്തിന്റെ വീട്ടില്‍നിന്ന് 14നാണ് ഷാരോണ്‍ കഷായവും ജൂസും കുടിക്കുന്നത്. അന്നു രാത്രി ആശുപത്രിയില്‍ ചികിത്സ തേടി.
ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായി 25നാണ് മരണം സംഭവിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പാനീയത്തില്‍ ആഡിഡ് ചേര്‍ത്തു നല്‍കി എന്നതാണ് കുടുംബത്തിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."