സുപ്രിംകോടതി ജഡ്ജി നിയമനം: ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് വാര്‍ത്ത വന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: സുപ്രിംകോടതി ജഡ്ജിമാരുടെ നിയമനപട്ടികയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. മാധ്യമറിപ്പോര്‍ട്ടുകളില്‍ താന്‍ വളരെ അസ്വസ്ഥനാണെന്നും ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജഡ്ജിമാരെ നിയമിക്കുന്ന പ്രക്രിയ അതിവിശുദ്ധമാണ്. മാധ്യമ സുഹൃത്തുക്കള്‍ ഈ പ്രക്രിയയുടെ പവിത്രത മനസിലാക്കുകയും അംഗീകരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് നവീന്‍ സിന്‍ഹയ്ക്ക് നല്‍കിയ യാത്രയയപ്പ് ചടങ്ങിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.
ജഡ്ജിമാരെ നിയമിക്കുന്ന പ്രക്രിയ തുടരുകയാണ്. ഇതു സംബന്ധിച്ച യോഗങ്ങളും ചര്‍ച്ചകളും നടക്കാനിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മൂന്ന് വനിതകള്‍ ഉള്‍പ്പെടെ ഒന്‍പത് പേരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ കൊളീജിയം ശുപാര്‍ശ നല്‍കിയതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യതയുള്ള ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ പേരും കൊളീജിയം ശുപാര്‍ശ ചെയ്ത പട്ടികയില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."