ഫലസ്തീനുള്ള സഹായം തടയാന്‍ യൂറോപ്യന്‍ യൂണിയന്റെ ശ്രമം; എതിര്‍ത്ത് സ്‌പെയ്‌നും അയര്‍ലന്‍ഡും ഫ്രാന്‍സും
മഡ്രിഡ്:ഫലസ്തീനുള്ള വികസന സഹായം തടഞ്ഞു വെക്കാനൊരുങ്ങുന്നെന്ന ഇ.യു പ്രസ്താവനക്കെതിരെ അംഗരാജ്യങ്ങള്‍. സ്‌പെയ്ന്‍, ഫ്രാന്‍സ്, അയര്‍ലന്‍ഡ് മുതലായ രാജ്യങ്ങള്‍ പ്രസ്താവനക്കെതിരെ രംഗത്ത് വന്നതോടെ ഫലസ്തീനുള്ള വികസന സഹായങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഇ.യു പിന്‍മാറി.69 കോടി യൂറോയുടെ വികസന സഹായം ഫലസ്തീനിലേക്ക് വിതരണം ചെയ്യാനുള്ള തീരുമാനം മരവിപ്പിച്ചെന്ന പ്രസ്താവന ഇ.യു കമ്മീഷണറായ ഒലിവര്‍ വറേലിയാണ് അംഗരാജ്യങ്ങളെ അറിയിച്ചത്.
തുടര്‍ന്ന് ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഫ്രാന്‍സ്, സ്‌പെയ്ന്‍,അയര്‍ലന്‍ഡ്,ലക്‌സംബര്‍ഗ് തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തി. ഹമാസിനേയും ഫലസ്തീന്‍ ജനത,ഭരണകൂടം എന്നിവരെ തമ്മില്‍ കൂട്ടിക്കുഴക്കരുതെന്ന് സ്പാനിഷ് ആക്ടിങ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ ആല്‍ബരേസ് അഭിപ്രായപ്പെട്ടപ്പോള്‍, ഫലസ്തീന് സഹായം മരവിപ്പിക്കുന്നതിനെ തങ്ങള്‍ ശക്തമായി എതിര്‍ക്കുന്നതായി ഫ്രഞ്ച് വക്താവും അറിയിച്ചു. ഇതോടെയാണ് തീരുമാനത്തില്‍ നിന്നും യൂറോപ്യന്‍ യൂണിയന്‍ പിന്‍വാങ്ങിയത്.
Content Highlights:EU backtracks on Palestinian aid freeze over Hamas attack
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."