മഹാന്മാർ കാണിച്ചു തന്ന വെളിച്ചം മറ്റുള്ളവരിലേക്ക് പകർന്നു നൽക്കുക: അബ്ബാസലി ശിഹാബ് തങ്ങൾ
മലപ്പുറം: കേരളത്തിൽ മണ്മറഞ്ഞുപോയ ഉലമാക്കലും ഉമറാക്കളും ചെയ്ത ത്യാഗത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ഫലമാണ് നാം ഇന്ന് അനുഭവിക്കുന്നതെന്നും അവർ നമുക്ക് കാണിച്ചു തന്ന വെളിച്ചം കെട്ടു പോകാതെ നാം മറ്റുള്ളവർക്ക് പകർന്നു നൽക്കാൻ നിരന്തരം ശ്രമിക്കണമെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്‌ലിം പിന്നോക്ക മേഖലകളിൽ വിദ്യാഭ്യാസ സാമൂഹിക ശക്തീകരണം ഉദ്ദേശിച്ചു ബീഹാറിലെ മുസ്‌ലിം ഭൂരിപക്ഷമേഖലയായ കിഷൻഗഞ്ച് ജില്ലയിൽ ദാറുൽ ഹുദ പൂർവ വിദ്യാർത്ഥി കൂട്ടായ്മ ഹാദിയയുടെ നേതൃത്വത്തിൽ ഉയർന്നു വരുന്ന ഖുർതുബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അകാദമിക് എക്സലൻസ് എന്ന സ്ഥാപനത്തിന് ബുറൈദ
സമസ്ത ഇസ്‌ലാമിക് സെന്റർ, കെ എം സി സി സെൻട്രൽ കമ്മിറ്റികൾ സംയുക്തമായി നിർമ്മിച്ചു നൽക്കുന്ന ക്ലാസ്സ് റൂം ബ്ലോക്കിന്റെ ആദ്യ ഫണ്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു തങ്ങൾ.
സമൂഹ നവോത്ഥാനത്തിനും രാഷ്ട്ര നിർമിതിക്കും നേതൃപരമായ പങ്കുവഹിക്കാൻ പറ്റുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ 2019 മുതൽ ബീഹാർ കേന്ദ്രമായി ഹാദിയ പ്രവർത്തിക്കുന്നുണ്ട്. എസ് ഐ സി, കെ എം സി സി പോലുള്ള പ്രവാസ ലോകത്തെ പ്രവർത്തകരുടെ നല്ല സഹകരണം ഈ പ്രവർത്തനങ്ങൾക്ക് മുതൽക്കുട്ടായി മാറുകയും ചെയ്തിട്ടുണ്ട്.
പാണക്കാട് അബ്ബാസലി തങ്ങളുടെ വസതിയിൽ നടന്ന പരിപാടിയിൽ സയ്യിദ് അബ്ദുറഹ്മാൻ ജമലുലൈലി തങ്ങൾ അബ്ബാസലി തങ്ങൾക്ക് ആദ്യ ഫണ്ട് കൈമാറി. ഡോ: സുബൈർ ഹുദവി ചേകന്നൂർ പദ്ധതി വിശദീകരണം നടത്തി, ബുറൈദ കെഎംസിസി പ്രസിഡണ്ട് അനീസ് ചുഴലി, സകീർ മാടാല, റഫീഖ് ചെമ്പ്ര, ഇസ്മായിൽ ഹാജി ചാലിയം, അബ്ദുള്ള ചേലക്കര, ബഷീർ ഫൈസി അമ്മിനിക്കാട് , ബാപ്പുട്ടി ഹാജി, റഫീഖ് ചെങ്ങളായി, സലാം അമ്മിനിക്കാട്, അബ്ദുൽ അസീസ് അബൂദാവൂദ്, എന്നിവർ ചടങ്ങിൽ പക്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."