കൂട്ടക്കുരുതിക്ക് ഇസ്‌റാഈല്‍, ഗസ്സയ്ക്ക് ചുറ്റും മൂന്നു ലക്ഷം സൈനികര്‍; കരയുദ്ധത്തിന്റെ ആരംഭമെന്ന് സൂചന
കൂട്ടക്കുരുതിക്ക് ഇസ്‌റാഈല്‍, ഗസ്സയെ മൂന്നു ലക്ഷം സൈനികര്‍; കരയുദ്ധത്തിന്റെ ആരംഭമെന്ന് സൂചന
ജറൂസലം: ഗസ്സ അതിര്‍ത്തികളില്‍ മൂന്ന് ലക്ഷം സൈനികരെ വിന്യസിച്ചതായി ഇസ്‌റാഈല്‍ സൈന്യം. കരയുദ്ധത്തിന് മുന്നൊരുക്കങ്ങള്‍ നടത്തുന്നവെന്ന വാര്‍ത്തകള്‍ ക്ക് ആക്കം കൂട്ടുന്നതാണ് നീക്കം. ഗസ്സക്കു മേല്‍ ഇടതടവില്ലാതെ നടത്തുന്ന വ്യോമാക്രമണത്തില്‍ നൂറുകണക്കിന് ഫലസ്തീനികള്‍ മരിച്ചുവീഴുന്നതിനിടെയാണ് നേരിട്ടുള്ള കരയുദ്ധത്തിനും ഇസ്‌റാഈല്‍ ഒരുങ്ങുന്നത്. ഗസ്സയെ വിജനദ്വീപാക്കി മാറ്റുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.
വിവിധ സേനാവിഭാഗങ്ങളില്‍പെട്ട മൂന്ന് ലക്ഷം സൈനികരെ ഗസ്സ അതിര്‍ത്തിയില്‍ വിന്യസിച്ചതായി ഇസ്‌റാഈല്‍ സൈനിക വക്താവ് ജൊനാഥന്‍ കോര്‍നികസ് എക്‌സില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറഞ്ഞു. ഇസ്‌റാഈല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച ദൗത്യം പ്രാവര്‍ത്തികമാക്കാന്‍ സൈന്യം സജ്ജമാണ്. ഇസ്‌റാഈലിനെ ഇനി ഭീഷണിപ്പെടുത്താനോ പൗരന്മാരെ കൊലപ്പെടുത്താനോ സാധിക്കാത്ത വിധം ഹമാസിനെ ഞങ്ങള്‍ തകര്‍ക്കും സൈനിക വക്താവ് പറയുന്നു.
അതിനിടെ, ഇസ്‌റാഈലിന് കൂടുതല്‍ ആയുധങ്ങളുമായി യു.എസില്‍ നിന്നുള്ള ആദ്യ വിമാനവുമെത്തിയിട്ടുണ്ട്. അത്യാധുനിക യുദ്ധോപകരണങ്ങളുമായി വിമാനം നെവാട്ടിം സൈനിക ബേസില്‍ ഇറങ്ങിയത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്തണി ബ്ലിങ്കന്‍ വ്യാഴാഴ്ച ഇസ്‌റാഈല്‍ സന്ദര്‍ശിക്കും.
യുദ്ധം തുടങ്ങി നാലാം ദിനം രാത്രിയും ഗസ്സക്ക് മേല്‍ ഇസ്‌റാഈലിന്റെ നിര്‍ത്താതെയുള്ള വ്യോമാക്രമണമായിരുന്നു. ആക്രമണങ്ങളില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 900 പിന്നിട്ടു. 4500ഓളം പേര്‍ക്ക് പരിക്കേറ്റു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 21 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്‌റാഈലില്‍ ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1200 കടന്നു. 2800ഓളം പേര്‍ക്ക് പരിക്കേറ്റു.
As if an earthquake has befallen the area...
— Quds News Network (@QudsNen) October 11, 2023
Media coverage: "Photos documenting the massive destruction caused by Israeli airstrikes on the as-Sekka neighborhood in Jabalia refugee camp, north of the Gaza Strip, after four days of nonstop Israeli airstrikes." pic.twitter.com/RGE11oeFh0
സമ്പൂര്‍ണ ഉപരോധത്തിനുപിന്നാലെ ജീവിതം ദുസ്സഹമായ ഗസ്സയില്‍ വൈദ്യുതിയും വെള്ളവും മരുന്നുമില്ലാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. ആശുപത്രികള്‍ പരുക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."