HOME
DETAILS
MAL
പ്രവാസി വോട്ട്: സൗകര്യങ്ങള്‍ ഒരുക്കുമെന്ന് കേന്ദ്രം
backup
November 02 2022 | 06:11 AM
ദുബൈ:പ്രവാസികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും തെരെഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി എല്ലാക്രമീകരണം ഒരുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രമെന്നും കോടതിയെ അറിയിച്ചു.തിരഞ്ഞെടുപ്പിന്റെ രഹസ്യാത്മകത നിലനിലനിര്‍ത്തിയാകുംക്രമീകരണമെന്നും അറ്റോര്‍ണി ജനറല്‍ എം. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചു.
2014ല്‍ പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ഷംസീര്‍ വയലിലാണ് സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി എത്തിയത്. കൂടാതെ വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് അതത് രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രവാസി അസോസിയേഷനായി പ്രസിഡന്റ് രാജേന്ദ്രന് വെള്ളപാലത്ത്, അശ്വനി നമ്പാറമ്പത് എന്നിവരും ഹര്‍ജി നല്‍കിയിരുന്നു. ഡോ. ഷംസീര്‍ വയലിന് വേണ്ടി അഭിഭാഷകന് ഹാരിസ് ബീരാനും കേരള പ്രവാസി അസോസിയേഷന് വേണ്ടി അഭിഭാഷകരായ കുര്യാക്കോസ് വര്‍ഗീസ്, ശ്യാം മോഹന്‍ എന്നിവരുമാണ് സുപ്രീം കോടതിയില്‍ ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."