തൊഴിലാളി വിരുദ്ധ നിലപാടെടുക്കുന്ന സര്‍ക്കാരുകളെ ഒറ്റക്കെട്ടായി നേരിടും: ഐക്യ ട്രേഡ് യൂനിയന്‍
സുല്‍ത്താന്‍ ബത്തേരി: ഏതു സര്‍ക്കാറായാലും തൊഴിലാളി വിരുദ്ധ നിലപാട് എടുത്താല്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി സര്‍ക്കാരുകളുടെ മുഖം നോക്കാതെയാണ് തൊഴിലാളികള്‍ അവകാശ സംരക്ഷണ സമരത്തിന്നിറങ്ങുക.
സെപ്തംബര്‍ രണ്ടിന് ഐക്യട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹനപ്രചരണ ജാഥയുടെ ജില്ലാതല ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം തടയുക, തൊഴില്‍ സംരക്ഷിക്കുക, തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുക, തൊഴിലാലികളെ ദ്രോഹിക്കുന്ന പുതിയ നിയമ നിര്‍മാണം നടത്താതിരിക്കുക, 18000 രൂപ മിനിമം വേതനം ഉറപ്പാക്കുക തുടങ്ങിയ 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സെപ്തംബര്‍ രണ്ടിന് ഐക്യട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ ദേശീയ പണിമുടക്ക് നടത്തുന്നത്.
സി.ഐ.ടി.യുവിന്റെ പി.വി സഹദേവന് ക്യാപ്റ്റനും, എസ്.റ്റി.യുവിന്റെ സി മൊയ്തീന്‍കുട്ടി, എ.ഐ.റ്റി.യു.സിയുടെ സി.എസ് സ്റ്റാലിന്, ഐ.എന്‍.ടി.യു.സിയുടെ ബി. സുരേഷ് ബാബു, എച്ച്.എം.എസിന്റെ എന്‍.ഒ ദേവസി, റ്റി.യു.സി.ഐയുടെ കെ. നസറുദ്ദീന്‍ എന്നിവര്‍ വൈസ് ക്യാപ്റ്റന്മാരും പി.കെ മൂര്‍ത്തി ഡയറക്ടറുമായ ജാഥയാണ് ജില്ലയുടെ വിവിധ മേഖലകളില്‍ പര്യടനം നടത്തുന്നത്. ബത്തേരിയില്‍ നിന്നും ആരംഭിച്ച ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കേണിച്ചിറയില്‍ സമാപിച്ചു.
ഇന്ന് ഇരുളത്ത് നിന്നും ആരംഭിക്കുന്ന ജാഥ വൈകിട്ട് കല്‍പ്പറ്റയില്‍ സമാപിക്കും. ബത്തേരിയില്‍ നടന്ന പരിപാടിയില്‍ അബ്ദുള്ള മാടക്കര അധ്യക്ഷനായി. പി.കെ രാമചന്ദ്രന്, വി.വി ബേബി, സി.പി വര്‍ഗീസ്, സി. മൊയ്തീന്‍കുട്ടി, എന്‍.ഒ ദേവസി, സുധാകരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."