വാടകവീട്ടില്‍ സ്ഥിരമായി മദ്യപാനം, ശ്രീകുട്ടി വിവാഹമോചിത; അജ്മലുമായുള്ളത് സൗഹൃദം
കൊല്ലം: ഞായറാഴ്ച മൈനാഗപ്പള്ളിക്ക് സമീപമുണ്ടായ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആനൂര്‍കാവില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രിക കൊല്ലപ്പെട്ട സംഭവത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
ഇവരെക്കൂടാതെ വാഹനത്തില്‍ മൂന്നാമതൊരാള്‍ ഉണ്ടായിരുന്നില്ലെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. കാര്‍ കയറ്റിയിറക്കി യാത്രക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ വാഹനമോടിച്ച അജ്മലിനെയും വനിതഡോക്ടറെയും പിടികൂടിയിരുന്നു.
കോയമ്പത്തൂരില്‍ നിന്നു മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ശ്രീക്കുട്ടി വിവാഹ മോചിതയാണ്. ഈയടുത്താണ് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ജോലിക്കെത്തിയത്. അവിടെവച്ചാണ് അജ്മലുമായി പരിചയമെന്നും പിന്നീട് ഇവര്‍ സുഹൃത്തുക്കളാവുകയുമായിരുന്നു.
കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനു സമീപം താമസിക്കുന്ന ശ്രീകുട്ടിയുടെ വാടകവീട്ടില്‍ സ്ഥിരമായി മദ്യസല്‍ക്കാരമുണ്ടാവാറുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തിരുവോണത്തിന്റെയന്ന് മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മദ്യപിച്ചു മടങ്ങുമ്പോഴായിരുന്നു അപകടം.
അപകടസമയത്ത് ഡ്രൈവിങ് സീറ്റില്‍ അജ്മലും ശ്രീകുട്ടി ബാക്കിലെ സീറ്റിലുമായിരുന്നു എന്നാണ് കരുതുന്നത്. കേസിലെ രണ്ടാംപ്രതിയായ ഇവരെ സ്വകാര്യ ആശുപത്രിയില്‍നിന്നും പിരിച്ചുവിട്ടു. അജ്മലിനെ ശൂരനാട് പതാരത്തെ ബന്ധുവിന്റെ വീട്ടില്‍ നിന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്യുന്നത്. ഗുരുതരവകുപ്പുകളാണ് അജ്മലിനെതിരേ ചുമത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."