HOME
DETAILS

മാറേണ്ടത് സവര്‍ണ മനോഭാവം

  
backup
August 26 2016 | 19:08 PM

%e0%b4%ae%e0%b4%be%e0%b4%b1%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%ae%e0%b4%a8%e0%b5%8b%e0%b4%ad%e0%b4%be%e0%b4%b5%e0%b4%82

ഒരു രാജ്യത്തിന്റെ പുരോഗതി ആ രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും തുല്യമായി ലഭ്യമാകാത്ത കാലംവരെ അസമത്വങ്ങള്‍ക്കെതിരായ പോരാട്ടം നടക്കേണ്ടതുണ്ട്. എന്നാല്‍, നിലവിലെ ഇന്ത്യന്‍ അവസ്ഥയില്‍ പരമ്പരാഗത അധികാരരാഷ്ട്രീയഘടനയുമായി ബന്ധപ്പെട്ട വര്‍ഗത്തിന് ഈ അസമത്വം ബാധകമല്ല. ഇന്ത്യന്‍ ജനാധിപത്യപ്രക്രിയ നിരന്തരമായ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നതുകൊണ്ടു സമൂഹത്തിലെ വലിയ ശതമാനത്തിനു രാഷ്ട്രവികസനത്തിന്റെ ഭാഗമാകാന്‍ കഴിയുന്നു. അവര്‍ പലപ്പോഴും പരമ്പരാഗത വോട്ടുരാഷ്ട്രീയത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നവരാണ്. കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരും കമ്മ്യൂണിസ്റ്റുകാരും മറ്റ് ഒട്ടനവധി രാഷ്ട്രീയാനുഭാവികളുമായവര്‍ക്ക്  ഈ അര്‍ഥത്തില്‍ രാജ്യത്തിന്റെ സമ്പത്ത് അനുഭവിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. അതേസമയം, കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോഴും ഒരു കൂര പണിയാന്‍ മൂന്നു സെന്റ് സ്ഥലംപോലുമില്ലാത്തവര്‍ മേല്‍പ്പറഞ്ഞ രീതിയിലുള്ള പാര്‍ശ്വവല്‍കൃത ദലിത് വിഭാഗമാണ്. ഇതു നിരന്തരം കണ്ടിട്ടും എന്തുകൊണ്ട് ഇത്തരം വിഭാഗത്തിന്റെ സാമൂഹ്യാധികാരത്തിനുവേണ്ടി രാഷ്ട്രീയ പൊതുസമൂഹത്തിനു ശബ്ദിക്കാന്‍ കഴിയാതെ പോകുന്നു. അത്തരമൊരു ചിന്തയിലാണ് ദലിത് മുന്നേറ്റം ഇന്ത്യയുടെ ഭാവിയായിത്തീരുന്നത്. ഇതിനെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ ജനപക്ഷത്തുനില്‍ക്കുന്ന ഓരോ ഇന്ത്യന്‍ പൗരനും കഴിയേണ്ടതുണ്ട്.
അതൊരിക്കലും ദലിത് മുന്നേറ്റത്തെ വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാകരുത്. ഇന്നു  രാജ്യത്ത് ഒട്ടാകെ കേന്ദ്രസര്‍ക്കാര്‍ അംബേദ്കര്‍പ്രതിമ സ്ഥാപിക്കാനുള്ള തിരക്കിലാണ്. അത്തരത്തിലുള്ള അവസരവാദപരമായ പിന്നോക്ക ദലിത് പ്രീണനത്തെ അതിജീവിച്ചു  മുന്നേറേണ്ടതാണു നിലവിലെ ദലിത് പ്രക്ഷോഭം. അതു പതിറ്റാണ്ടുകളായി ജാതികൊണ്ടും രാഷ്ട്രീയാധികാരംകൊണ്ടും സാമ്പത്തികശക്തികൊണ്ടും അടിച്ചമര്‍ത്തപ്പെട്ട രാജ്യത്തെ ദലിത്, പിന്നോക്ക വിഭാഗത്തിന്റെ രാഷ്ട്രീയ-സാമൂഹ്യവിമോചനത്തിന്റെ സാധ്യത തെളിയിക്കുമെന്നു സധൈര്യം പറയാം. ദലിത് മുന്നേറ്റം ഇന്ത്യയുടെ പ്രതീക്ഷയാണ്. ആഗസ്റ്റ് പതിനഞ്ചിനു ഗുജറാത്തില്‍ സമാപിച്ച ദലിത് പ്രക്ഷോഭം വലിയൊരു സന്ദേശം നല്‍കുന്നുണ്ട്.
രാജ്യത്തെ മൊത്തം ദലിത്,പിന്നോക്കവിഭാഗത്തിന്റെ പകുതിയോളം ജീവിക്കുന്നതു  നാലുസംസ്ഥാനങ്ങളിലാണ്. 2011-ലെ സെന്‍സസ് കണക്കുപ്രകാരം അതില്‍ 20.5 ശതമാനം ഉത്തര്‍പ്രദേശിലാണ്. പശ്ചിമബംഗാളില്‍ 10.7 ശതമാനവും ബീഹാറില്‍ 8.1 ശതമാനവും തമിഴ്‌നാട്ടില്‍ 7.3 ശതമാനവുമുണ്ട്. മൊത്തത്തില്‍ 21 കോടിയോളം വരുന്ന ദലിത് വിഭാഗം ശക്തമായ സമരത്തിനു തയാറായാല്‍ അതിനെ പ്രതിരോധിക്കാന്‍ അത്ര എളുപ്പത്തില്‍ കഴിയില്ല. കാരണം, പ്രത്യക്ഷത്തില്‍ ദലിത് എന്ന വാക്ക് ഹിന്ദുമതത്തിലെ ജാതിഘടന സൃഷ്ടിച്ചതാണെങ്കിലും അതിനുമപ്പുറം മറ്റു മതങ്ങളില്‍പ്പെട്ട പാര്‍ശ്വവല്‍കൃതവിഭാഗങ്ങള്‍ ദലിത് സമാനമായ ജീവിതാന്തരീക്ഷത്തിലാണു ജീവിക്കുന്നത്. മുസ്ലീം, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ നിലവിലെ പ്രക്ഷോഭങ്ങളോട് ഐക്യപ്പെട്ടു നിന്നത് അതുകൊണ്ടാണ്. ഉന ദലിത് അത്യാചാര്‍ ലഡത് സമിതിയുടെ നേതൃത്വത്തില്‍ നടന്ന പദയാത്രയുടെ സമാപനം അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നല്ലസൂചനയാണ്. എന്നാല്‍, ഇത്തരം ഉയിര്‍ത്തെഴുന്നേല്‍പ്പ് സവര്‍ണാധികാരത്തിന്റെ അടിത്തറ ഇളക്കുമെന്നതുകൊണ്ടുതന്നെയാണു പരിപാടിക്കുശേഷം മടങ്ങിയവരെ തല്ലിച്ചതച്ചത്. നിരക്ഷരരും ദരിദ്രരും ഭവനരഹിതവുമായ ഒരു വിഭാഗം തങ്ങളുടെ തോട്ടിപണിക്കാരായി എന്നും നിലനില്‍ക്കണമെന്നതു സവര്‍ണമനോഭാവമുള്ള മത-രാഷ്ട്രീയാധികാരിവര്‍ഗത്തിന്റെ എക്കാലത്തെയും താല്‍പ്പര്യമാണ്. ഇതിനെതിരേയുള്ള മുന്നേറ്റം യഥാര്‍ഥ ഇന്ത്യയുടെ മുഖം ലോകത്തിനു കാണിച്ചു കൊടുക്കും.
ലോകത്തെ മഹത്തായ ജനാധിപത്യരാജ്യത്ത്, ആയുധശക്തികൊണ്ടു തലയുയര്‍ത്തി നില്‍ക്കുന്ന രാജ്യത്ത്, 84 ശതകോടീശ്വരന്മാരുള്ള രാജ്യത്ത് ... 21.9 ശതമാനം ജനങ്ങള്‍ ദാരിദ്രരേഖയ്ക്കു താഴെയാണ്!!  എഴുപതു കഴിഞ്ഞ സ്വതന്ത്രഭാരതത്തില്‍ ഈ അസമത്വങ്ങളെ വളര്‍ത്തിയെടുത്ത രാഷ്ട്രീയവര്‍ഗത്തെ തകര്‍ത്തെറിയാന്‍ മഹാനായ അംബേദ്കര്‍ പറഞ്ഞതുപോലെ അധികാരം രാജ്യത്തെ മര്‍ദ്ദിതപിന്നോക്ക ജാതിവര്‍ഗത്തിന്റെ കൈകളിലെത്തിച്ചേരേണ്ടതുണ്ട്. അതിന്റെ സൂചനയാണു ദളിത്‌വിഭാഗത്തിന്റെ ഈ ഉയര്‍ത്തെഴുന്നേല്‍പ്പ്.
(അവസാനിച്ചു)





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  28 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  41 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago