'യുദ്ധത്തില്‍ സൗജന്യ സേവനം അനുഷ്ഠിക്കാം, ആയിരം അനുയായികളോടൊപ്പം ഇസ്‌റാഈലില്‍ സ്ഥിര താമസമാക്കാന്‍ അനുവദിക്കൂ'നെതന്യാഹുവിനോട് അപേക്ഷയുമായ വിദ്വേഷ പ്രചാരകന്‍ നരസിഹാനന്ദ സരസ്വതി
'യുദ്ധത്തില്‍ സൗജന്യ സേവനം അനുഷ്ഠിക്കാം, ആയിരം അനുയായികളോടൊപ്പം ഇസ്‌റാഈലില്‍ സ്ഥിര താമസമാക്കാന്‍ അനുവദിക്കൂ'നെതന്യാഹുവിനോട് അപേക്ഷയുമായ വിദ്വേഷ പ്രചാരകന്‍ നരസിംഹാനന്ദ സരസ്വതി
'യുദ്ധത്തില്‍ സൗജന്യ സേവനം അനുഷ്ഠിക്കാം, ആയിരം അനുയായികളോടൊപ്പം ഇസ്‌റാഈലില്‍ സ്ഥിര താമസമാക്കാന്‍ അനുവദിക്കൂ'നെതന്യാഹുവിനോട് അപേക്ഷയുമായ വിദ്വേഷ പ്രചാരകന്‍ നരസിഹാനന്ദ സരസ്വതി
ന്യൂഡല്‍ഹി: ഇസ്‌റാഈലില്‍ സ്ഥിര താമസമാക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ദസ്‌നാ ദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ യതി നരസിംഹാനന്ദ സരസ്വതി. തന്നേയും ആയിരം അനുയായികളേയും ഇസ്‌റാഈലില്‍ താമസിക്കാന്‍ അനുവദിക്കണമെന്നും യുദ്ധത്തില്‍ സൗജന്യ സേവനം അനുഷ്ഠിക്കാന്‍ അനുവദിക്കണമെന്നുമാണ് വിദ്വേഷപ്രസ്താവനകള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച നരസിംഹാനന്ദ സരസ്വതിയുടെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടുള്ള അപേക്ഷ. നെതന്യാഹുവിനോട് ഇക്കാര്യം അപേക്ഷിക്കുന്ന വീഡിയോ നരസിംഹാനന്ദ വെള്ളിയാഴ്ച പുറത്തുവിട്ടു.
തനിക്കും അനുയായികള്‍ക്കും ഇസ്‌റാഈലില്‍ താമസമാക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഒക്‌ടോബര്‍ 16ന് ന്യൂ ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയില്‍ നിവേദനം സമര്‍പ്പിക്കുമെന്നും യതി നരസിംഹാനന്ദ് പറയുന്നു.
Hatemonger Yati Narsinganand in a statement requested Israel PM @netanyahu to let him and his 1000 supporters settle in Israel. They will also contribute to the war free of cost.pic.twitter.com/ZXvdy1IvUY
— Piyush Rai (@Benarasiyaa) October 13, 2023
വിവാദ പ്രസംഗങ്ങള്‍ നടത്തി കുപ്രസിദ്ധനായ യതി, കഴിഞ്ഞ വര്‍ഷം ഹരിദ്വാറില്‍ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായിരുന്നു. 2021 ഡിസംബറില്‍ മൂന്ന് ദിവസമായി നടന്ന ഹരിദ്വാര്‍ ധര്‍മ്മ സന്‍സദിലാണ് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ അദ്ദേഹം വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. വിദ്വേഷ പ്രസംഗങ്ങളുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."