പുറക്കാട് അറബിസയ്യിദ് തങ്ങളുടെ ആണ്ട് നേര്‍ച്ചയ്ക്ക് തുടക്കം
അമ്പലപ്പുഴ: പുറക്കാട് അറബിസയ്യിദ് തങ്ങളുടെ ആണ്ട് നേര്‍ച്ചയ്ക്ക് കൊടിയേറി. ജമാഅത്ത് പ്രസിഡന്റ് ടി.എ ത്വാഹ കൊടി ഉയര്‍ത്തി .28ന് രാവിലെ 7ന് മദ്രസ്സാവിദ്യാര്‍ത്ഥികളുടെ പരിപാടികള്‍ നടക്കും.രാത്രി 7ന് നടക്കുന്ന പൊതു സമ്മേളനം കാപ്പ ഉപദേശക സമിതി അംഗം അഡ്വ.എ.നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.
ടി.എ ത്വാഹ അദ്ധ്വക്ഷത വഹിക്കും. കാസര്‍കോട് ഖലീല്‍ ഇബാഹീം ഹുദവി മുഖ്യ പ്രഭാഷണം നടത്തും.സ്വലാത്ത് ഹല്‍ഖ വാര്‍ഷികത്തിന് ഹദിയത്തുള്ള തങ്ങള്‍ അല്‍ ഐദറൂസി കൊല്ലം നേതൃത്വം നല്‍കും. 29 രാത്രി 8ന് തവസ്സുല്‍ ബൈത്തിന് ഹാരിസ് മുസിലിയാര്‍, ഇല്ല്യാസ് മുസ്‌ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
രാത്രി 8.30ന് 'നമുക്ക് യാത്രയ്‌ക്കൊരുങ്ങാം' എന്ന വിഷയത്തില്‍ സക്കീര്‍ഹുസൈന്‍ അസ്ഹരി മതപ്രസംഗം നടത്തും.30ന് രാത്രി 8.30ന് 'മഹിളകള്‍ക്കൊരുപദേശം' എന്ന വിഷയത്തില്‍ അബൂബക്കര്‍ അല്‍ഖാസിമി പഭാഷണം നടത്തും. 31ന് രാത്രി 8.30ന് 'ദാമ്പത്യജീവിതം 'എന്ന വിഷയത്തില്‍ കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി പ്രസംഗം നടത്തും.
സെപ്റ്റംബര്‍ 1ന് രാത്രി 7ന് ദികിര്‍ ഹല്‍ഖ വാര്‍ഷികത്തിന് ഇമാമുദ്ദീന്‍ ഉമരി നേതൃത്വം നല്‍കും. രാത്രി 8.30ന് 'മഹ്ഷറ തിരുമുററം' എന്ന വിഷയത്തില്‍ അബീറബീഅ് സദക്കത്തുള്ള മൗലവി പ്രസംഗം നടത്തും.
2ന് രാത്രി 8.30ന് 'മരണം ' എന്ന വിഷയത്തില്‍ ചിറയന്‍കീഴ് നൗഷാദ് ബാഖവി പ്രഭാഷണം നടത്തും.
3ന് രാവിലെ 6ന് ദിക്ര്‍ ഹല്‍ഖ , രാവിലെ 8ന് മൗലിദ് പാരായണം , 9മണിക്ക് തവസ്സുല്‍ബൈത്ത്, 10മണിയ്ക്ക് ബുര്‍ദ മജിലിസ്.രാവിലെ 10.30ന് നടക്കുന്ന ഖത്തം ദുആ,കൂട്ടസിയാറത്ത് എന്നിവയ്ക്ക് മലപുറം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്ത് കോയ തങ്ങള്‍ നേതൃത്വം നല്‍കും. ഉച്ചയ്ക്ക് 1.30ന് അന്നദാനവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."