HOME
DETAILS

തിരിച്ചുവരവ്

  
backup
November 06 2022 | 04:11 AM

75465312-2


ഇസ്‌റാഈലിന്റെ തെരഞ്ഞെടുപ്പുരംഗം മൂന്നു പതിറ്റാണ്ടായി ചുറ്റിത്തിരിയുന്നത് ബെഞ്ചമിൻ ബിബി നെതന്യാഹുവിനെയാണ്. വീണ്ടും അധികാരത്തിലേറാൻ കാത്തുനിൽക്കുന്ന നെതന്യാഹുവിൽനിന്ന് പ്രതീക്ഷകളൊന്നും വേണ്ടതില്ല. നയം ഏതെന്ന് കണ്ടറിയേണ്ടതുമില്ല. എല്ലാം മുമ്പ് അനുഭവിച്ചറിഞ്ഞതാണല്ലോ. റിലിജ്യസ് സയണിസ്റ്റ് പാർട്ടി, യുനൈറ്റഡ് തോറ ജൂദായിസം, ഷാസ് തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെ നെതന്യാഹു തിരിച്ചുവരുമ്പോൾ അത് കൂടുതൽ തീവ്രനിലപാടുകളെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുമെന്നതിൽ സംശയമില്ല.


തീവ്ര വലതുപക്ഷത്തിനു തന്നെയാണ് ഇസ്‌റാഈലിൽ പ്രിയംകൂടിയത്. ഇടതുപക്ഷ ലിബറൽസും ഫലസ്തീനികളും ചേർന്ന് നെതന്യാഹുവിന്റെ സഖ്യത്തിനെതിരേ പൊരുതിയെങ്കിലും വിജയിക്കാനായില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അഞ്ചു തെരഞ്ഞെടുപ്പുകൾ നേരിട്ടെങ്കിലും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ സ്ഥിരത നഷ്ടപ്പെട്ട് അധികാരത്തിൽനിന്നുള്ള തിരിച്ചിറക്കമായിരുന്നു അന്നു കണ്ടത്. ഇന്ന് ഭൂരിപക്ഷം തെളിയിച്ച് കളത്തിലിറങ്ങുമ്പോൾ അധികാരദുർവിനിയോഗം മുമ്പെത്തെക്കാളുപരി വർധിക്കും. ഫലസ്തീനു മേലെയുള്ള ഭരണകൂട ഭീകരതയിൽ കുറവൊന്നുമുണ്ടാകില്ല. പതിനായിരക്കണക്കിനു ഫലസ്തീൻ ജനതയെ തോക്കിൻമുനമ്പിൽ കൊന്നിട്ട ക്രൂരത വീണ്ടും തുടരും. അതിനു അവിടുത്തെ നിലം ഒരിക്കൽകൂടി പാകപ്പെടുത്തും. സംഘർഷങ്ങൾ സൃഷ്ടിക്കും. ഹമാസിനുനേരെ ആക്രമണം അഴിച്ചുവിട്ട് രാഷ്ട്രീയഭാവി സുരക്ഷിതമാക്കുകയും കൂടി ചെയ്യുമ്പോൾ അവിടെനിന്ന്, ഫലസ്തീനിൽനിന്ന് പലതും റിപ്പോർട്ട് ചെയ്യപ്പെടും. രാജ്യങ്ങൾ സമാധാനമെന്നു പറഞ്ഞ് പ്രസ്താവനകളിറക്കും. ഇതൊക്കെ സംഭവിക്കുമെന്നതിലുപരി മറ്റൊന്നും സാധ്യമല്ല ആ അധികാരലബ്ധിയോടെ. അതാണ് നെതന്യാഹു, ക്രൂരതയുടെ മറുമുഖം.


1999ലെ നെതന്യാഹുവിന്റെ ലിക്കുഡ് നാഷനൽ ലിബറൽ മൂവ്‌മെന്റിന് കനത്ത പരാജയമുണ്ടാവുകയും നെതന്യാഹു രാഷ്ട്രീയമേ ഉപേക്ഷിച്ച് സ്വകാര്യ കമ്പനിയിൽ തൊഴിൽ നേടുകയും ചെയ്തതാണ്. പിന്നീട് ലിക്കുഡ് പാർട്ടിയുടെ ഏരിയൽ ഷാരോൺ പ്രധാനമന്ത്രിയായപ്പോൾ പാർട്ടിയിൽ തിരിച്ചുവരികയും ഷാരോൺ മന്ത്രിസഭയിൽ ധനം, വിദേശകാര്യ വകുപ്പുകളുടെ മന്ത്രിയാവുകയുമായിരുന്നു.


അഞ്ചു വർഷത്തിനിടെ ഇസ്‌റാഈൽ ജനത അഭിമുഖീകരിച്ച അഞ്ചു തെരഞ്ഞെടുപ്പുകളിലും ഉയർന്നുവന്ന ചോദ്യം നെതന്യാഹു ഇനിയും പ്രധാനമന്ത്രിയായി തുടരണമോ, വേണ്ടയോ എന്നതാണ്. കടുത്ത പ്രചാരണമാണ് ഇദ്ദേഹത്തിനെതിരേ നടന്നത്. എന്നിട്ടും അദ്ദേഹം തെരഞ്ഞെടുക്കപ്പെടുമ്പോൾ ഇസ്റാഈൽ ജനമനസ്സ് മാറുകയാണ്. പ്രതീക്ഷയുടെ നാമ്പുകളൊന്നും പൊട്ടിമുളക്കില്ലെന്നുറപ്പിക്കാവുന്നതാണ് നിലവിലെ സ്ഥിതി.
ടെൽഅവീവിൽ ജനിച്ച് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ നെതന്യാഹു അമേരിക്കയിലെ ഫിലാദൽഫിയയിലും പെൻസിൽവാനിയയിലുമായി യൗവനം ചെലവഴിച്ചു. 1967ൽ പതിനെട്ടാമത്തെ വയസിൽ ഇസ്‌റാഈൽ പ്രതിരോധസേനയിൽ പ്രവേശിച്ചതാണ്. പെട്ടെന്നുതന്നെ ക്യാപ്റ്റന്റെ പദവിയിലെത്തി. വീണ്ടും അമേരിക്കയിലേക്ക് പോവുകയും അവിടെ മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സാമ്പത്തികകാര്യ കൺസൾട്ടന്റാവുകയും ചെയ്തു. 1978ൽ ഇസ്‌റാഈലിൽ തിരിച്ചെത്തി. 1984ൽ ഐക്യരാഷ്ട്ര സംഘടനയിൽ ഇസ്‌റാഈൽ അംബാസഡറായി സേവനം ചെയ്തു.


2021ൽ നെതന്യാഹുവിനെ ദീർഘകാലത്തെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പറിച്ചെറിയുമ്പോൾ ഇനിയൊരു മടക്കമില്ലെന്ന് മാധ്യമങ്ങൾ എഴുതിയതിനെയാണിപ്പോൾ മറികടന്ന് തിരിച്ചുവരുന്നത്. 2005ൽ ഷാരോൺ പുതിയ പാർട്ടിയുണ്ടാക്കി പോയപ്പോഴും നെതന്യാഹുവിനെ എഴുതിത്തള്ളിയതാണ്. 2009ലെ തെരഞ്ഞെടുപ്പിൽ ഷാരോണിന്റെ കഡിമ പാർട്ടിക്ക് പിറകെയാണ് ലിക്കുഡ് പാർട്ടി എത്തിയതെങ്കിലും അധികാരം നെതന്യാഹു പിടിച്ചു. ചെറിയ പാർട്ടികളുടെ സഖ്യങ്ങൾ അസ്ഥിരഭരണത്തിന് ഇടയാക്കുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം ഇസ്‌റാഈലിൽ നിന്നാണ്.


അറബ് രാജ്യങ്ങളോടുള്ള സഹകരണം തന്നെയാണ് ഇസ്‌റാഈലിന്റെ രാഷ്ട്രീയത്തെയും നിശ്ചയിക്കുന്നത്. അറബ് രാജ്യങ്ങളുമായി നിരന്തര ചർച്ചക്ക് നെതന്യാഹു അവസരം ഒരുക്കിയതാണ്. ഇതിന്റെ പേരിൽ വലിയ വിമർശനങ്ങൾ കേൾക്കേണ്ടിയും വന്നിട്ടുണ്ട്. അറബ് വിരുദ്ധ പരാമർശങ്ങൾ നടത്തുന്നതിൽ പലപ്പോഴും പിശുക്കാത്ത ഇറ്റാമർ ബെൻഗ്വിർ സഖ്യകക്ഷിയായ ആർ.സെഡ്.പിയുടെ നേതാവാണ്. വംശീയ പരാമർശങ്ങൾക്കു ശിക്ഷ വാങ്ങിയിട്ടുള്ളയാളാണ് ഗ്വിർ. അറബ് രാജ്യങ്ങളെയും ഇറാനെയും തമ്മിൽ തെറ്റിക്കുകയോ ഇവർക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ പെരുപ്പിക്കുകയോ ചെയ്യുകയെന്ന തന്ത്രം നെതന്യാഹു പയറ്റുന്നുണ്ട്. മേഖലയിൽ ഇസ്‌റാഈൽ കാണുന്ന ശത്രു ഇറാനാണ്. അതുകൊണ്ടുതന്നെ മറ്റു അറബ് രാജ്യങ്ങളുമായി സംസാരിക്കാൻ ഇദ്ദേഹം ശ്രദ്ധിക്കുന്നു. അവിടെ അറബ് രാജ്യങ്ങളുടെ നിലപാട് പ്രത്യേക ശ്രദ്ധയർഹിക്കുന്നുണ്ട്.
നെതന്യാഹുവിന്റെ തലക്കുമുകളിലുള്ള അഴിമതി അന്വേഷണം ഇതോടെ കുഴിച്ചുമൂടപ്പെടും എന്ന് കരുതണം. ജുഡീഷ്യറിയിലെ വ്യവസ്ഥകൾ തന്നെ തിരുത്തണമെന്ന വാദം ലിക്കുഡ് പാർട്ടിയിൽ ശക്തമാണ്. 2019ൽ കേസിൽ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് പ്രധാനമന്ത്രിപദം ഒഴികെയുള്ള സ്ഥാനങ്ങൾ ഇദ്ദേഹത്തിന് ഒഴിയേണ്ടിവന്നുവെങ്കിലും കേസിൽ അന്തിമവിധി ഇതുവരെ വന്നിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  33 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  38 minutes ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  an hour ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  3 hours ago