HOME
DETAILS

കെപി ചായ് 22-ാം ശാഖ വര്‍ഖയില്‍ തുറന്നു

  
backup
October 15 2023 | 16:10 PM

kp-chais-22nd-outlet-opened-in-al-warqa

ദുബൈയുടെ സിഗ്‌നേചര്‍ ചായ, ഗ്രില്‍സ് കൂടുതല്‍ ജനപ്രീതിയിലേക്ക്
ദുബൈ: കുറഞ്ഞ കാലത്തിനകം വന്‍ ജനപ്രീതിയാര്‍ജിച്ച കെപി ഗ്രൂപ്പിന് കീഴിലുള്ള കെപി ചായ് ബ്രാന്റിന്റെ യുഎഇയിലെ ഇരുപത്തി രണ്ടാമത്തെ ശാഖ ദുബൈ അല്‍ വര്‍ഖ-1ല്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബായ് പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അബ്ദുല്‍ ഖാദര്‍ മുഹമ്മദ് അബ്ദുല്ല അല്‍ ബന്നായ്, ദുബായ് എകണോമിക് ഡിപാര്‍ട്‌മെന്റ് ഉദ്യോഗസ്ഥന്‍ ഹസ്സന്‍ മൂസ അലി അബ്ദുല്ല അല്‍ ബലൂഷി, ഹസ്സന്‍ ഇബ്രാഹിം അഹ്മദ് ഹൂകല്‍, കായക്കൊടി ഇബ്രാഹിം മുസ്‌ല്യാര്‍, കെപി ഗ്രൂപ് ചെയര്‍മാന്‍ കെ.പി മുഹമ്മദ് പേരോട് എന്നിവരും ബിസിനസ്, വാണിജ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. ഷിന്ദഗ ഹെറിറ്റേജ് വില്ലേജ് മസ്ജിദ് ഇമാം കായക്കൊടി ഇബ്രാഹിം മുസ്‌ല്യാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
എല്ലാ രാജ്യക്കാരിലും പെട്ട ജനങ്ങളുടെ ഹൃദയത്തില്‍ വളരെ വേഗം ഇഷ്ടവും സംതൃപ്തിയും പിടിച്ചു പറ്റിയ ബ്രാന്റാണ് കെപി ചായ്. ദുബൈ എന്ന ആഗോള നഗരത്തില്‍ ഒരേ സമയം രുചിപ്പെരുമ നേടി എമിറേറ്റിന്റെ സിഗ്‌നേചര്‍ ചായയും ഗ്രില്‍സ് അടക്കമുള്ള ഫുഡ്‌സും ഖ്യാതി സ്വന്തമാക്കി തങ്ങള്‍ മുന്നേറുകയാണെന്ന് കെപി ഗ്രൂപ് ചെയര്‍മാന്‍ കെ.പി മുഹമ്മദ് പേരോട് പറഞ്ഞു. സാധാരണക്കാര്‍ക്ക് വിലക്കുറവില്‍ ഉയര്‍ന്ന നിലവാരമുള്ള ഭക്ഷ്യ വിഭവങ്ങളും സ്മൂത്തികളും ജ്യൂസുകളും ചായകളും നല്‍കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.  
കുറഞ്ഞ നിരക്കില്‍ പ്രീമിയം നിലവാരത്തിലുള്ള ഒരു ഡസനിലധികം രുചികരമായ ചായകളും ജ്യൂസുകളും, ചിക്കനിലും ഫിഷിലുമുള്ള ലബനീസ് ഷവര്‍മയും ഗ്രില്ലുകളും, ചൈനീസ് ന്യൂഡില്‍സും പാസ്തയും, തനി നാടന്‍ സ്‌നാക്‌സുകളുമാണ് ഇവിടെ ലഭിക്കുക. വിവിധ ഫ്‌ളേവറുകളില്‍ സ്വാദിഷ്ഠ ചേരുവകളാലാണ് കെപി ചായ് തയാറാക്കപ്പെടുന്നത്. ഫ്രഷ് മില്‍ക് സഅഫ്‌റാന്‍, കപ്പൂചിനോ എന്നിവയടക്കം നിരവധി ഇനങ്ങള്‍ കെപി ചായ് ബ്രാന്റിലുണ്ട്. കോഫി വെറൈറ്റികളുമുണ്ട്. കെപി ചായ് സ്‌പെഷ്യല്‍ ബര്‍ഗറിന് പുറമെ, പെരി ബര്‍ഗര്‍, പെരി ക്‌ളബ്, പെരി റാപ് തുടങ്ങിയ ഇനങ്ങളും വ്യത്യസ്ത സാന്റ്‌വിച്ചുകളും ലഭ്യമാണ്. 1.50 ദിര്‍ഹം മാത്രമാണ് ചായയുടെ വില.
ദുബൈയിലെ ഏറ്റവും സജീവമായി ഉയര്‍ന്നു വരുന്ന അല്‍വര്‍ഖ-1ല്‍ സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ മികച്ച ഗുണനിലവാരത്തിലുള്ള ഭക്ഷണമാണ് കെപി ചായ് നല്ല ഹോസ്പിറ്റാലിറ്റിയോടെ വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ ബ്രാഞ്ചുകള്‍ ഇന്ത്യയിലും ജിസിസിയിലും സമീപ ഭാവിയില്‍ തുറക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
നിരവധി ശ്രദ്ധേയ വിഭവങ്ങള്‍ കെപി ചായ് ബ്രാന്റില്‍ നിന്നുമുണ്ട്. ഒരിക്കല്‍ രുചിയറിഞ്ഞവര്‍ ഈ വിഭവങ്ങള്‍ തേടി വീണ്ടും കെപി ചായ് ഔട്‌ലെറ്റുകളിലെത്തുന്നുണ്ട്. 24 കാരറ്റ് ഗോള്‍ഡന്‍ ടീ ഇതില്‍ പ്രാനപ്പെട്ടതാണ് ഉദ്ഘാടന ചടങ്ങിലായിരുന്നു ഗോള്‍ഡന്‍ ടീക്ക് തുടക്കം കുറിച്ചിരുന്നത്. ഇന്‍ എല്ലാ ഔട്‌ലെറ്റുകളിലും ഗോള്‍ഡന്‍ ടീ ലഭ്യമാണ്. 25 ദിര്‍ഹമാണ് ഒരു ചായയുടെ വില. സ്വദിഷ്ഠമായ ഈ ചായ ദുബൈയിലെ സാധാരണക്കാര്‍ക്കിടയില്‍ പുതുമയുള്ളതാണ്. പ്രത്യേകമായി തയാര്‍ ചെയ്യുന്നതിനാല്‍ ധാരാളം ടൂറിസ്റ്റുകളും കേട്ടറിഞ്ഞ് എത്തുന്നു. മറ്റു പുതിയ ഒട്ടേറെ ട്രെന്‍ഡി വിഭവങ്ങളും കെപി ചായുടേതായുണ്ട്.
കെപി ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡിംഗ്, കെപി മാര്‍ട്ട് (സൂപര്‍ മാര്‍ക്കറ്റ്), കെപി ചായ്, ഫോര്‍ സ്‌ക്വയര്‍ റെസ്‌റ്റോറന്റ്, മിന്നൂസ് ഫുഡ്‌സ്, ഗ്രീന്‍ സോഫ്റ്റ് ടെക്‌നോളജീസ്, ഓഷ്യന്‍ ബേ ഇന്റര്‍നാഷണല്‍ ഷിപ് ചാന്‍ഡ്‌ലേഴ്‌സ് എന്നിവയാണ് കെപി ഗ്രൂപ്പിലെ വിവിധ സ്ഥാപനങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  40 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  an hour ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  4 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  4 hours ago