HOME
DETAILS

2000 രൂപ നോട്ടുകൾ എവിടെപ്പോയി?

  
backup
November 06 2022 | 20:11 PM

currency-2022-nov-07

ഡോ. എൻ.പി അബ്ദുൽ അസീസ്


ജനങ്ങളെ ദുരിതത്തിലാക്കിയ ഇന്ത്യയിലെ നോട്ടുനിരോധന നടപടിക്ക് നാളേക്ക് ആറുവർഷം തികയുകയാണ്. നോട്ടുനിരോധനത്തിനു ശേഷം പഴയ 500, 1000 രൂപയുടെ നോട്ടുകൾക്കു പകരമായി നമ്മൾ എല്ലാവരും കൈവശംവയ്ക്കാൻ ആഗ്രഹിച്ച ഭംഗിയുള്ളതും ചെറുതുമായ പർപ്പിൾ നിറത്തിലുള്ള 2000 രൂപയുടെ പുതിയ നോട്ടുകളാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ഇറക്കാൻ തുടങ്ങിയത്. എന്നാൽ ഈ നോട്ടുകൾ പിന്നീട് വിപണിയിൽ നിന്ന് ഏറെക്കുറെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. എ.ടി.എമ്മുകളിൽ നിന്നുപോലും 2000 രൂപയുടെ നോട്ടുകൾ പുറത്തേക്ക് വരുന്നില്ല. എന്തുകൊണ്ടായിരിക്കാം ഈ നോട്ടുകൾ പിൻവലിക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
നോട്ടുനിരോധനത്തിനെത്തുടർന്ന് പണം തിരികെ പ്രചാരത്തിൽ കൊണ്ടുവരാൻ ബാങ്കിങ് സംവിധാനങ്ങൾ ഒരുപാട് പ്രയാസപ്പെട്ടത് നാം കണ്ടതാണല്ലോ. ആ സമയം സമ്പദ്‌വ്യവസ്ഥയിൽ പ്രചാരത്തിലുള്ള നോട്ടുകൾ വർധിപ്പിക്കാൻ ഗവൺമെന്റ് സ്വീകരിച്ച എളുപ്പവഴിയായിരുന്നു 2000 രൂപയുടെ കറൻസിനോട്ടുകൾ അച്ചടിച്ചു ഇറക്കുക എന്നത്. എന്നാൽ പിന്നീടാണ് ഉയർന്ന മൂല്യമുള്ള ഇത്തരം കറൻസികൾ അച്ചടിച്ചത് മണ്ടത്തരമായോ എന്ന് തോന്നിത്തുടങ്ങിയത്. നോട്ടുനിരോധനം, അഴിമതിയും കള്ളപ്പണവും വ്യാജകറൻസികളും ഇല്ലാതാക്കാനുള്ള നീക്കമെന്നനിലയിൽ ഉയർന്ന മൂല്യമുള്ള 2000 രൂപയുടെ നോട്ടുകൾ അവതരിപ്പിക്കുന്നതിന്റെ യുക്തിയെക്കുറിച്ചുള്ള ചോദ്യങ്ങൾ അന്നുതന്നെ പലരും ഉന്നയിച്ചിരുന്നു. സാധാരണഗതിയിൽ ഉയർന്ന മൂല്യമുള്ള നോട്ടുകളുടെ പ്രചാരം കള്ളപ്പണം രൂപപ്പെടാനുള്ള സാധ്യതകൾ കൂടുതലാക്കും, മാത്രമല്ല, വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ രീതിയിൽ വ്യാജ കറൻസികൾ നിർമ്മിക്കാൻ എളുപ്പമാവുകയും ചെയ്യും. അതുപോലെതന്നെ, ഇത് പണപ്പെരുപ്പ അപകടസാധ്യതകൾ ഗണ്യമായി വർധിക്കുന്നതോടൊപ്പം നികുതി വെട്ടിപ്പിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും സഹായകമാവുകയും ചെയ്യും.


ഇതുകൊണ്ടെല്ലാമായിരിക്കാം കഴിഞ്ഞ കുറച്ചു വർഷങ്ങളായി പുതിയ 2,000 രൂപയുടെ നോട്ടുകൾ അച്ചടിക്കുന്നത് ആർ.ബി.ഐ നിർത്തലാക്കുന്നതും പ്രചാരത്തിൽ നിന്ന് പിൻവലിക്കുന്നതും. അല്ലാതെ ഇതിനു കാരണമായേക്കാവുന്ന യുക്തിപരമായ ഒരു വിശദീകരണവും സർക്കാറോ ആർ.ബി.ഐയോ ഇതുവരെ നൽകിയിട്ടില്ല. ചില്ലറ വിൽപ്പനക്കാർക്കും ചെറുകിട കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ഉയർന്ന മൂല്യമുള്ള നോട്ടുകൾ മാറ്റിയെടുക്കാൻ അസൗകര്യമായതുകൊണ്ടാണ് ഇത്തരം നോട്ടുകൾ പിൻവലിക്കുന്നതെന്ന് ചില ബാങ്കുകൾ അഭിപ്രായപ്പെട്ടിരുന്നു.


2017 മാർച്ചുമാസവസാനം പ്രചാരത്തിലുള്ള മൊത്തം നോട്ടുകളുടെ മൂല്യത്തിൽ 2000 രൂപ നോട്ടുകളുടെ വിഹിതം 50.2 ശതമാനമായിരുന്നു. എന്നാൽ പിന്നീടത് അടുത്ത വർഷം 37.3, 2019ൽ 31.2, 2020ൽ 22.6, 2021ൽ 17.3, 2022ൽ 13.8 ശതമാനവുമായി കുറഞ്ഞു. 2017ലെ മൊത്തം അച്ചടിച്ച കറൻസി നോട്ടുകളുടെ എണ്ണത്തിന്റെ 3.3 ശതമാനമായിരുന്ന ഈ നോട്ടുകൾ ഇപ്പോഴത് വെറും 1.6 ശതമാനം മാത്രമാണുള്ളത്. ഈ നോട്ടുകളുടെ അസാധുവാക്കലിനെക്കുറിച്ചുള്ള പല അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും സോഷ്യൽ മീഡിയയിൽ ചുറ്റിക്കറങ്ങിയിരുന്നു. ഉപഭോക്താക്കളിൽ നിന്ന് ഈ നോട്ടുകൾ സ്വീകരിക്കരുതെന്ന് നിരവധി ചെറുകിട സ്ഥാപനങ്ങളും വ്യാപാരികളും തങ്ങളുടെ കാഷ്യർമാരെ ഉപദേശിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നോട്ടുനിരോധനത്തെക്കുറിച്ചുള്ള ഒരു അറിയിപ്പും ഇതുവരെ ആർ.ബി.ഐയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
നോട്ടുനിരോധനത്തിന്റെ പ്രധാന ലക്ഷ്യം സമ്പദ്‌വ്യവസ്ഥയിൽ നിന്ന് വ്യാജനോട്ടുകൾ ഇല്ലാതാക്കുക എന്നതായിരുന്നല്ലോ. നോട്ടുനിരോധനത്തിന് ശേഷം 2000 രൂപയുടെ നോട്ടവതരിപ്പിച്ചപ്പോൾ, പരമാവധി സുരക്ഷിതമാണെന്ന് ആർ.ബി.ഐ പൗരന്മാർക്ക് ഉറപ്പ് നൽകിയിരുന്നു. രസകരമെന്നുപറയട്ടെ, സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടി നാനോ ജി.പി.എസ് ചിപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന തീർത്തും അടിസ്ഥാനരഹിത കിംവദന്തികൾ പോലും സോഷ്യൽ മീഡിയയിൽ പരക്കെ പ്രചരിച്ചിരുന്നു. എന്നാൽ ഈ നോട്ടുകൾ പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമായി വൻതോതിൽ വ്യാജകറൻസികൾ പിടികൂടാൻ തുടങ്ങിയത്. അവിശ്വസനീയമാംവിധം, ഈ പുതിയ നോട്ടുകൾ ഒറിജിനലാണോ അതോ വ്യാജനാണോ എന്ന് തിരിച്ചറിയാത്തവിധം മികവുറ്റതാണെന്നതാണ് യാഥാർഥ്യം.


രണ്ട് ഔദ്യോഗിക സ്രോതസ്സുകളാണ് ഇന്ത്യയിലെ കള്ളനോട്ടുകളെക്കുറിച്ചുള്ള വിവരണങ്ങൾ നൽകുന്നത്. ഒന്നാമതായി, നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) വ്യാജ ഇന്ത്യൻകറൻസി നോട്ടുകളെക്കുറിച്ചുള്ള റിപ്പോർട്ട്. രണ്ടാമത്തേത്, ബാങ്കിങ് സംവിധാനത്തിലൂടെ കണ്ടെത്തിയ കള്ളപ്പണത്തിനെക്കുറിച്ചുള്ള ആർ.ബി.ഐയുടെ വാർഷിക റിപ്പോർട്ടുമാണ്. എൻ.സി.ആർ.ബിയുടെ മുൻകാല രേഖകൾ അനുസരിച്ച്, 2016ൽ 15.1 കോടി, 2017ൽ 28.1 കോടി, 2018ൽ 17.95 കോടി 2019ൽ 25.39 കോടി രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളാണ് പിടിച്ചെടുത്തത്. എന്നാലിത് 2020ൽ മാത്രം 92.17 കോടി രൂപയായിരുന്നു. അഥവാ 2019നെ അപേക്ഷിച്ച് 190.5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ, 2021ൽ ഇത് 20.39 കോടിയായി കുറഞ്ഞു. ഈ പിടിച്ചെടുത്ത വ്യാജകറൻസികളിൽ കൂടുതലും 2000 രൂപയുടെ നോട്ടുകളാണ്. എൻ.സി.ആർ.ബിയുടെ കണക്കുകൾ പ്രകാരം, 2017ൽ, നിയമപാലകർ പിടിച്ചെടുത്ത മൊത്തം വ്യാജകറൻസിയുടെ മൂല്യത്തിന്റെ 53.3 ശതമാനവും 2000 രൂപയുടെ നോട്ടുകളായിരുന്നു. 2018ൽ, ഇത് 61.01%, 2019ൽ 71.3%, 2020ൽ 53.1%, 2021ൽ 60% എന്നിങ്ങനെയാണ്. അടുത്തിടെ, ദുബൈയിൽ നിന്ന് പുറപ്പെട്ട യാത്രക്കാരനെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽവച്ച് ഏകദേശം 24 ലക്ഷം രൂപയുടെ വ്യാജ ഇന്ത്യൻകറൻസി കൈവശംവച്ചതിന് അറസ്റ്റ് ചെയ്യുകയുണ്ടായി. ഇതിൽ 99 ശതമാനവും (23.86 ലക്ഷം) 2000 രൂപയുടെ നോട്ടുകളായിരുന്നു.


എൻ.സി.ആർ.ബി റിപ്പോർട്ടിൽ രേഖപ്പെടുത്തിയതിനേക്കാൾ കുറവാണ് ആർ.ബി.ഐയുടെ കണക്കുകൾ. എന്നിരുന്നാലും ആർ.ബി.ഐയുടെ വാർഷിക റിപ്പോർട്ടിലും സമാനമായ പ്രവണതകളാണ് ചൂണ്ടിക്കാണിക്കുന്നത്. 2017-18 സാമ്പത്തിക വർഷത്തിൽ 17,929 വ്യാജ 2,000 രൂപയുടെ നോട്ടുകളാണ് ഇത് പ്രകാരം കണ്ടെത്തിയത്. അടുത്ത വർഷം ഇത് 21,847 വ്യാജനോട്ടുകളായി ഉയർന്നു. എന്നാൽ, ഈ നോട്ടുകൾ പിൻവലിക്കാൻ തുടങ്ങിയതോടെ 2000 രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണം കുറയുകയും പകരം 500 രൂപയുടെ വ്യാജനോട്ടുകൾ സുലഭമാവുകയും ചെയ്തു. നോട്ടുനിരോധന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ 2000 രൂപയുടെ കള്ളനോട്ടുകൾ വിപണിയിൽ ലഭ്യമായിരുന്നു എന്നതാണ് സങ്കടകരായ വസ്തുത. ആദ്യ 53 ദിവസത്തിനുള്ളിൽ നിയമപാലകർ ഇന്ത്യയിലുടനീളം 45.44 ലക്ഷം രൂപ വിലമതിക്കുന്ന 2,272 വ്യാജ 2,000 രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്. ഇതിൽ 57 ശതമാനവും ഗുജറാത്തിൽ നിന്നായിരുന്നു കണ്ടെത്തിയത്.
വ്യാജകറൻസികളുടെ അച്ചടിയും വ്യാപനവും തടയാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ അതിന്റെ പ്രചാരം അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനത്തിന് പോലും ഒന്നും ചെയ്യാൻ സാധിച്ചില്ല എന്നുമാത്രമല്ല അമ്പരപ്പിക്കുന്ന സംഖ്യകളാണ് ഇപ്പോഴും പിടിച്ചെടുത്തുകൊണ്ടിരിക്കുന്നത്. ഇത് സർക്കാരിനും നിയമ നിർവഹണ ഏജൻസികൾക്കും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. 2,000 രൂപ വ്യാജനോട്ടുകൾ വിപണിയിൽ വൻതോതിൽ വർധിച്ചതിനെ തുടർന്നായിരിക്കാം ഈ നോട്ടുകൾ ക്രമാനുഗതമായ രീതിയിൽ ആർ.ബി.ഐ വെട്ടിച്ചുരുക്കാൻ നിർബന്ധിതമായത്.


നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം കണക്കിലെടുക്കുമ്പോൾ വ്യാജകറൻസികളുടെ എണ്ണം സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനമൊന്നും ചെലുത്തില്ലെങ്കിലും രാജ്യത്ത് കള്ളനോട്ടുകൾ പ്രചരിച്ചാൽ അത് കറൻസിയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ഇല്ലാതാക്കും. സർക്കാർ പുതിയ നോട്ടുകൾ അച്ചടിക്കുമ്പോൾ പുതിയ സുരക്ഷാ സംവിധാനങ്ങളും കൊണ്ടുവരുന്നു, എന്നാൽ വ്യാജകറൻസികൾ അച്ചടിക്കുന്ന ആളുകളും കൂടുതൽ മിടുക്കരാകുന്നു എന്നതാണ് വസ്തുത. പല കേസുകളിലും, വ്യാജകറൻസി റാക്കറ്റുകൾ യഥാർഥ ഉയർന്ന നിലവാരമുള്ള പേപ്പർ ഉപയോഗിച്ചാണ് കറൻസികൾ അച്ചടിക്കുന്നത്. നോട്ട് അച്ചടിക്കാൻ ആവശ്യമായ പേപ്പർ സർക്കാർ വാങ്ങുന്ന അതേ ഡീലർമാരിൽ നിന്നുമാണ് ഈ റാക്കറ്റുകളും വാങ്ങുന്നതെന്നതാണ് വളരെ ആശങ്കാജനകമായ കാര്യം. അതിനാൽ കൂടുതൽ ഡിജിറ്റൽ ഇടപാടുകളുടെ ഉപയോഗം ഗവൺമെന്റ് സജീവമായി പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അതുവഴി പണമിടപാടുകളെ ആശ്രയിക്കുന്നത് കുറയുകയും ഒരു പരിധിവരെ പ്രചാരം കുറക്കാൻ സാധിക്കുകയും ചെയ്യും. ഡിജിറ്റൽ ഇടപാടുകൾക്കായി ഇന്ത്യൻ കറൻസിക്ക് പകരമായി പ്രതീക്ഷിക്കുന്ന സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) വ്യാജനോട്ടുകളുടെ ഭീഷണി കുറയ്ക്കുന്നതിന് സഹായകമായേക്കാം.

(അലിഗഡ് മുസ്‌ലിം യൂനിവേഴ്സിറ്റി സാമ്പത്തിക വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  22 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  22 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  22 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  22 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  22 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  22 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  22 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  22 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  22 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  22 days ago