HOME
DETAILS
MAL
ഫെറ്റോ കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി
backup
August 26 2016 | 20:08 PM
കാക്കനാട്: പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, ഓണത്തിന് ഗവ. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 45 ദിവസത്തെ ശമ്പളം ബോണസായി അനുവദിക്കുക, അന്യായമായ സ്ഥലംമാറ്റങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയാവശ്യങ്ങള്‍ ഉന്നയിച്ച് ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ് (ഫെറ്റോ) കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി.
എന്‍.ടി.യു സംസ്ഥാന ജന. സെക്രട്ടറി പി.എസ് ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.എന്‍. ഗോപാലകൃഷ്ണന് അധ്യക്ഷതവഹിച്ചു.
സെക്രട്ടറി എം ശങ്കര്‍, പി.ആര് സുനില്‍കുമാര്‍, പി.ജെ വിജയകുമാര്‍, എസ് സുധീര്‍, എ.ഇ സന്തോഷ്, സുബ്രമണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."