HOME
DETAILS

ചര്‍ച്ചിന്റെ തിണ്ണയിലിരുന്നു; മാനസിക വെല്ലുവിളി നേരിടുന്ന ദളിത് യുവാവിന് ക്രൂര മര്‍ദ്ദനം

  
backup
October 16, 2023 | 7:07 AM

mentally-challenged-dalit-youth-brutally-beaten-up-in-kerala

ചര്‍ച്ചിന്റെ തിണ്ണയിലിരുന്നു; മാനസിക വെല്ലുവിളി നേരിടുന്ന ദളിത് യുവാവിന് ക്രൂര മര്‍ദ്ദനം

എറണാകുളം: കോതമംഗലത്ത് മാനസിക വെല്ലുവിളി നേരിടുന്ന ദലിത് യുവാവിന് ആള്‍കൂട്ട മര്‍ദ്ദനം. കോതമംഗലം സ്വദേശിയായ ബിനോയിക്കാണ് എല്‍ദോ മാര്‍ ബസേലിയോസ് പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ ക്രൂരമര്‍ദ്ദനമേറ്റത്. പള്ളിയുടെ തിണ്ണയിലിരുന്നതിന് സുരക്ഷ ജീവനക്കാര്‍ വിവസ്ത്രനാക്കി മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും പരിക്കേറ്റ ബിനോയ് ഇപ്പോഴും ചികിത്സയിലാണ്.

പള്ളിയിലെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കെത്തിയ ബിനോയി ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പള്ളിമുറ്റത്തെ തിണ്ണയില്‍ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ സ്ഥലത്തെത്തി ബിനോയിയോട് എഴുന്നേറ്റ് പോവാന്‍ ആവശ്യപ്പെടുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. കാല്‍ കെട്ടിയിട്ടാണ് യുവാവിനെ ആള്‍ക്കുട്ടം മര്‍ദ്ദിച്ചത്. തലയ്ക്കുള്‍പ്പെടെ ചവിട്ടുന്ന ദൃശ്യങ്ങള്‍ സമീപത്തുണ്ടായിരുന്നവര്‍ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. പള്ളി മുറ്റത്തെ തിണ്ണയിലിരുന്നതിനാണ് സുരക്ഷ ജീവനക്കാര്‍ യുവാവിനെ മര്‍ദ്ദിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തില്‍ ബിനോയിയുടെ മാതാവിന്റെ പരാതിയില്‍ പൊലിസ് കേസെടുത്തു. നാട്ടുകാര്‍ ഇടപെട്ട് ബനോയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും സുരക്ഷ ജീവനക്കാരെ ഭയന്ന് ഇദ്ദേഹം വീട്ടിലേക്ക് പോയി. ആറോളം പേര്‍ ചേര്‍ന്നാണ് ബിനോയിയെ മര്‍ദ്ദിച്ചതെന്നാണ് വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടുപണിക്ക് സൂക്ഷിച്ച ജനല്‍ കട്ടിള ദേഹത്തേക്ക് വീണു; ഏഴ് വയസുകാരന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

ഫോൺ തട്ടിപ്പിലൂടെ സ്വദേശി വനിതയിൽ നിന്ന് പണം തട്ടിയെടുത്തു; പ്രതികളോട് പണം തിരികെ നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  7 days ago
No Image

നടുറോഡിൽ ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ വെടിവച്ച് കൊന്ന കേസ്: തോക്ക് നൽകിയ വാടകക്കൊലയാളി പിടിയിൽ

crime
  •  7 days ago
No Image

കോഴിക്കോട് വാഹനം മറിഞ്ഞ് അപകടം: ഗർഭിണിക്കും കുട്ടിക്കും ഉൾപ്പെടെ ആറ് പേർക്ക് പരുക്ക്

Kerala
  •  7 days ago
No Image

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക താരം അവനായിരിക്കും: ഗാംഗുലി

Cricket
  •  7 days ago
No Image

യുവാക്കൾക്കിടയിൽ കേൾവിശക്തി കുറയുന്നു; വില്ലനാകുന്നത് ഇയർഫോണുകൾ; ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധർ

National
  •  7 days ago
No Image

ആരോഗ്യനില തൃപ്തികരം; കണ്ഠരര് രാജീവരെ തിരികെ ജയിലിലേക്ക് മാറ്റി

Kerala
  •  7 days ago
No Image

വീണ്ടും റെക്കോർഡ് തിളക്കത്തിൽ കോഹ്‌ലി; ഇത്തവണ വീണത് മുൻ ഇന്ത്യൻ നായകൻ

Cricket
  •  7 days ago
No Image

അവൻ റയലിൽ എത്തിയാലും അത്ഭുതപ്പെടാനില്ല; സഹതാരത്തെക്കുറിച്ച് ആസ്റ്റൺ വില്ല താരം

Football
  •  7 days ago
No Image

അതിഥിയുടെ സ്വകാര്യത ലംഘിച്ചു: ഉദയ്പൂർ ലീല പാലസിന് 10 ലക്ഷം രൂപ പിഴ

National
  •  7 days ago