HOME
DETAILS
MAL
റമദാന്‍: തെലങ്കാനയില്‍ മുസ്‍ലിം ജീവനക്കാര്‍ക്ക് ഇളവ്
February 18, 2026 | 2:12 AM
ഹൈദരാബാദ്: റമദാന്‍ മാസം തുടങ്ങാനിരിക്കെ മുസ്‍ലിം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസവുമായി തെലങ്കാന സര്‍ക്കാര്‍. റമദാന്‍ മാസത്തില്‍ എല്ലാ മുസ്‍ലിം ജീവനക്കാര്‍ക്കും വൈകീട്ട് നാലിന് ഓഫിസ് ജോലികള്‍ അവസാനിപ്പിച്ച് മടങ്ങാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ അധ്യാപകര്‍, കരാര്‍ ജീവനക്കാര്‍, പുറംകരാര്‍ ജോലിക്കാര്‍, വിവിധ ബോര്‍ഡുകളിലും കോർപറേഷനുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കെല്ലാം ഇളവ് ബാധകമായിരിക്കും. എന്നാല്‍, അടിയന്തര സ്വഭാവമുള്ള ജോലികളോ ഔദ്യോഗികമായ അത്യാവശ്യ സാഹചര്യങ്ങളോ ഉണ്ടെങ്കില്‍ നാലു മണിക്ക് ശേഷവും ജീവനക്കാര്‍ ജോലിയില്‍ തുടരേണ്ടി വരുമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."