തൃക്കാക്കര നഗരസഭ ഓണസമ്മാന വിവാദം: ചെയര്‍പേഴ്സണെ കുടുക്കാന്‍ ശ്രമമെന്ന് അന്വേഷണ റിപ്പോര്‍ട്ട്
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദം ചെയര്‍പേഴ്സണെ കുടുക്കാന്‍ നടന്ന ആസൂത്രിത നീക്കമെന്ന് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്. തൃക്കാക്കര നഗരസഭാ ചെയര്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ പണം വിതരണം ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍. തൃക്കാക്കരയില്‍ നടന്നത് പാര്‍ട്ടിയിലെ ഗ്രൂപ്പുകളിയുടെ ഭാഗമെന്ന് റിപ്പോര്‍ട്ട്. സി.പി.ഐ.എം.മായി ചേര്‍ന്ന് പാര്‍ട്ടിയിലെ ചിലര്‍ ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും വിലയിരുത്തല്‍. കമ്മീഷന്റെ തെളിവെടുപ്പ് അവസാനഘട്ടത്തിലാണ്. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ഡി.സി.സി. പ്രസിഡന്റിന് കൈമാറുമെന്നും സൂചന.
ഇന്നലെയായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടന്നത്. തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ ഡി.സി.സി. ഓഫീസിലെത്തി മൊഴി നല്‍കിയിരുന്നു. പരാതിക്കാരുടെ മൊഴിയും അന്വേഷണ കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡി.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു മൊഴിയെടുപ്പും അന്വേഷണവും നടത്തിയത്. ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതോടെ അവരെ പൂര്‍ണമായി പിന്തുണയ്ക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
തൃക്കാക്കര നഗരസഭാ ചെയര്‍ പേഴ്‌സണന് താല്‍ക്കാലിക ആശ്വാസമായാണ് പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ വിജിലന്‍സിന്റെ അന്വേഷണത്തില്‍ നിന്ന് രക്ഷപെടാന്‍ ചെയര്‍പേഴ്‌സണന് സാധിച്ചിട്ടില്ല. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."