HOME
DETAILS
MAL
സഹായം കാത്ത് ഒരുകോടി കുട്ടികള്‍
backup
August 26 2021 | 04:08 AM
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഒരുകോടി കുട്ടികള്‍ ഭക്ഷണമുള്‍പ്പെടെയുള്ള സഹായങ്ങള്‍ കാത്ത് കഴിയുന്നതായി യൂനിസെഫ്.
അവിടെയുള്ളവര്‍ക്ക് ഭക്ഷ്യവസ്തുക്കളെത്തിക്കാന്‍ 20 കോടി ഡോളര്‍ ആവശ്യമുണ്ടെന്ന് യു.എന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. അഫ്ഗാനിലെ 10 ലക്ഷത്തോളം കുട്ടികള്‍ പോഷകാഹാരക്കുറവു മൂലം മരണത്തിന്റെ വക്കിലാണെന്നും യു.എന്നിന്റെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഏജന്‍സിയായ യൂനിസെഫ് മുന്നറിയിപ്പു നല്കി.
വര്‍ഷങ്ങളായി തുടരുന്ന വരള്‍ച്ചയും ആഭ്യന്തരയുദ്ധവും കൊവിഡ് മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ചയും മൂലം അഫ്ഗാനില്‍ 1.4 കോടി പേര് (ജനസംഖ്യയുടെ മൂന്നിലൊന്ന്) മതിയായ പോഷകാഹാരമില്ലാതെ പ്രയാസപ്പെടുകയാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബസ്ലേ അറിയിച്ചു.
2002 മുതല്‍ ലോകബാങ്ക് 530 കോടി ഡോളര്‍ അഫ്ഗാന് നല്‍കിയിരുന്നു. ലോകബാങ്കിന്റെ 27 പദ്ധതികളും അവിടെയുണ്ട്.
എന്നാല്‍ കഴിഞ്ഞയാഴ്ച താലിബാന് അധികാരം പിടിച്ചതോടെ അഫ്ഗാനുള്ള സഹായങ്ങളെല്ലാം ലോകബാങ്ക് റദ്ദാക്കി.
കോടിക്കണക്കിനു ഡോളറിന്റെ സഹായം മരവിപ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."