ഐ.എന്‍.ടി.യു.സി മധ്യമേഖലാ ഏകദിന ക്യാംപ് 31ന്
കൊച്ചി: ഐ.എന്‍.ടി.യു.സി മധ്യമേഖലാ ഏകദിന ക്യാംപ് 31ന് അങ്കമാലി കിടങ്ങൂര്‍ പ്രസിഡന്‍സി ക്ലബ്ബില്‍ നടക്കും. രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന് ഉദ്ഘാടനം നിര്‍വഹിക്കും.
പാലക്കാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ അഞ്ച് ജില്ലകളില്‍ നിന്നുള്ള കേന്ദ്ര ഭാരവാഹികള്‍, കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ജില്ല ഭാരവാഹികള്‍, ഫെഡറേഷനുകളുടെ ജില്ലാ പ്രസിഡന്റുമാര്‍, യംങ് വര്‍ക്കേഴ്സ്, വനിതാ വര്‍ക്കേഴ്സ് കൗണ്‍സിലിന്റെ ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരായിരിക്കും പ്രതിനിധികള്‍. സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റ ഭാഗമായി നടത്തുന്ന ക്യാമ്പിന്റെ തുടര്‍ച്ചയായി എല്ലാ വാര്‍ഡ് കമ്മിറ്റികളും അഞ്ച് തൊഴിലാളി സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കുമെന്ന് അഖിലേന്ത്യാ സെക്രട്ടറി കെ.പി ഹരിദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റീജിയണല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുറഞ്ഞത് 50 സെന്റ് സ്ഥലത്ത് കൃഷി നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ റീജിയണല്‍ കമ്മിറ്റികളുടേയും നേതൃത്വത്തില്‍ പാവപ്പെട്ട ഒരു തൊഴിലാളി കുടുംബത്തിന് ഭവനം നിര്‍മിച്ച് നല്കുന്ന പദ്ധതിക്കു തുടക്കം കുറിച്ചതായി അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടി, സംസ്ഥാന സെക്രട്ടറി പി.ടി പോള്‍, സൈമണ്‍ ഇടപ്പള്ളി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."