HOME
DETAILS
MAL
തേന്‍ ഇനി വിശ്വസിച്ച് ഉപയോഗിക്കാം; മായം കലര്‍ത്തിയവ തിരിച്ചറിയാന്‍ ചില വഴികളിതാ...
backup
October 18 2023 | 11:10 AM
തേന്‍ ഇനി വിശ്വസിച്ച് ഉപയോഗിക്കാം; മായം കലര്‍ത്തിയവ തിരിച്ചറിയാന്‍ ചില വഴികളിതാ...
ഭക്ഷണ സാധനങ്ങളില്‍ മായം കലര്‍ത്തുന്നത് ഇന്ന് സാധാരണമായി മാറിയിരിക്കുകയാണ്. എന്നാല്‍ വേവിക്കാതെ കഴിക്കുന്നവയില്‍ മായം കലര്‍ത്തിയാലോ.. അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. ഇത്തരത്തില്‍ ഇന്ന് മായം കലര്‍ത്തി നമ്മള്‍ക്ക് ലഭിക്കുന്നതിലെ ഒരു പ്രധാന വസ്തുവാണ് തേന്‍. മാര്‍ക്കറ്റില്‍ പല ബ്രേന്‍ഡില്‍ ഇന്ന് തേന്‍ ഉണ്ട്. ഇതില്‍ ഏതാണ് നല്ലത് എന്ന് ചോദിച്ചാല്‍ പലപ്പോഴും നമ്മള്‍ക്ക് ഇത് നോക്കി കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല. കഫക്കെട്ട്, തുമ്മല്‍ എന്നീ അസുഖങ്ങളില്‍ നിന്നും പരിപാലിക്കാനും അലര്‍ജി കുറയ്ക്കാനും സഹായിക്കുന്നതാണ്് തേന്‍. അതിന് നല്ല ശുദ്ധമായ തേന്‍ തന്നെ ഉപയോഗിക്കണം. തേനിന്റെ പരിശുദ്ധി അറിയാന്‍ വീട്ടില്‍ തന്നെ ചെയ്ത് നോക്കാവുന്ന ചില കാര്യങ്ങള്‍ നോക്കാം.
- കുറച്ച് തേന്‍ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒഴിക്കുക. നിങ്ങള്‍ വെള്ളത്തില്‍ തേന്‍ ചേര്‍ക്കുമ്പോള്‍ ഇത് വെള്ളത്തില്‍ പെട്ടെന്ന് ലയിക്കുന്നുണ്ട്. അല്ലെങ്കില്‍ ഒന്ന് ഇളക്കുമ്പോള്‍ തന്നെ വെള്ളത്തില്‍ നല്ലപോലെ കലരുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ഇത് ശുദ്ധമായ തേന്‍ അല്ല എന്നാണ്. ഇതില്‍ നിറത്തിനും അതുപോലെ മധുരത്തിനുമായി പല മായമുള്ള വസ്തുകളും ചേര്‍ത്തിട്ടുണ്ട് എന്ന് നിങ്ങള്‍ക്ക് അനുമാനിക്കാം. നല്ല തേന്‍ ആണെങ്കില്‍ അവ ഗ്ലാസിന്റെ അടിയില്‍ കട്ടപിടിച്ച് കിടക്കുകയാണ് ചെയ്യുക. വളരെ പെട്ടെന്ന് തന്നെ വെള്ളത്തില്‍ ലയക്കില്ല.
- തേന്‍ ചൂടക്കി നോക്കുക. നമ്മള്‍ ഉഫയോഗിക്കുന്ന തേന്‍ ഒരിക്കലും ചൂടാക്കാന്‍ പാടില്ല. അതിനാല്‍, ഈ പരിശോധനയ്ക്കായി കുറച്ച് ഒരു ടീസ്പൂണ്‍ തേന്‍ എടുക്കുക. ഇത് ചെറുതീയില്‍ വെച്ച് ഒന്ന് ചൂടാക്കി എടുക്കണം. തേന്‍ ശുദ്ധമാണെങ്കില്‍ കാരമലൈസ് ചെയ്യപ്പെടുകയും, നല്ല മണം പുറത്തേയക്ക് വരികയു ചെയ്യും.ചൂടാക്കുന്ന സമയത്ത് തേന്‍ കാരമലൈസ് ചെയ്യപ്പെടുന്നതിന് പകരം, കരിഞ്ഞ് പോവുകയും, നല്ല കരിഞ്ഞ വാസന പുറത്തേയ്ക്ക് വരികയുമാണ് ചെയ്യുന്നതെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ ഉപയോഗിക്കുന്നതേന്‍ ശുദ്ധമല്ല എന്നാണ്. ഇത്തരം തേന്‍ പരമാവധി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
- ഒരു പേപ്പര്‍ ടവ്വല്‍ എടുക്കുക. ഇതിലേയ്ക്ക് ഒരു തുള്ളി തേന്‍ ഒഴിക്കണം. തേന്‍ ശുദ്ധമാണെങ്കില്‍ അത് കട്ടിയില്‍ കിടക്കുകയും വളരെ പെട്ടെന്ന് പേപ്പറില്‍ ലയിക്കുകയും ചെയ്യില്ല. എന്നാല്‍, മായം കലര്‍ത്തിയ തേന്‍ ആണെങ്കില്‍ വളരെ പെട്ടെന്ന് തന്നെ പേപ്പറില്‍ ലയിക്കുന്നത് കാണാം. ഇത്തരം തേനില്‍ വെള്ളത്തിന്റെ അംശം അമിതമായി കാണപ്പെടാം.
- ശുദ്ധമായ തേനിന് കുറച്ച് അസിഡിക് ആണ്, അതുപോലെ തന്നെ പിഎച്ച് ലെവല്‍ കുറവും ആണ്. വിനാഗിരിയുടേയും തേനിന്റേയും സ്വഭാവം ഏകദേശം ഒരുപോലെ ആയതിനാല്‍ തന്നെ തേന്‍ ശുദ്ധമാണെങ്കില്‍ വിനാഗിരി ചേര്‍ത്താല്‍ യാതൊരു മാറ്റവും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. എന്നാല്‍, പഞ്ചസ്സാര ചേര്‍ത്തതും വെള്ളം ചേര്‍ത്തതുമായ തേന്‍ ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ തില്‍ പതവരാന്‍ തുടങ്ങും. ഇത്തരത്തിലും തേനിന്റെ പരിശുദ്ധി നിങ്ങള്‍ക്ക് നോക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."