HOME
DETAILS

ഒ.ഡി.എഫ് ലക്ഷ്യം കൈവരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി: കടന്നപ്പള്ളി

  
backup
August 26 2016 | 20:08 PM

%e0%b4%92-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b5%88%e0%b4%b5%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


തൊടുപുഴ: സമ്പൂര്‍ണ തുറസായ മലമൂത്ര വിസര്‍ജന രഹിത ജില്ലയായി ഇടുക്കിയെ മാറ്റാനുള്ള പ്രവര്‍ത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കാന്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. പദ്ധതിയുടെ പുരോഗതി ഇടുക്കി കലക്ട്രേറ്റില്‍ അവലോകനം ചെയ്ത അദ്ദേഹം ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പദ്ധതി നടത്തിപ്പിന് പരിമിതി സൃഷ്ടിക്കുന്നുണ്ടെങ്കിലും ഒത്തൊരുമിച്ച് പരിശ്രമിച്ചാല്‍ അവയെ മറികടക്കാമെന്ന് ചൂണ്ടിക്കാട്ടി.
നവംബര്‍ ഒന്നിന് കേരളം തുറസായ മലമൂത്ര വിസര്‍ജന രഹിത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടാന്‍ പോവുകയാണ്. ഇതിനായുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതിയില്‍ ഇടുക്കി പിന്നിലാണ്.
ഈ നില മാറണം. അതിനായി ഗവണ്‍മെന്റുതലത്തില്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ പൂര്‍ത്തീകരിച്ച് നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ ഉറപ്പാക്കാന്‍ 22476 ശൗചാലയങ്ങളാണ് ജില്ലയില്‍ നിര്‍മിക്കേണ്ടത്. ഇവയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. അവ രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ന്ന് മന്ത്രി നിര്‍ദേശിച്ചു. ഈ മാസം 31 നുമുമ്പ് പുതുതായി നിര്‍മ്മിക്കേണ്ട ശൗചാലയങ്ങളുടെ കാര്യത്തില്‍ സമ്മതപത്രം ഒപ്പുവയ്ക്കാനും ഒക്ടോബര്‍ 31 നുമുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.
യുദ്ധകാലാടിസ്ഥാപനത്തില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ട ക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ അവലോകന യോഗത്തില്‍ അവതരിപ്പിച്ചു. പട്ടയമില്ലാത്ത ഭൂമിയിലും ഉപേക്ഷിക്കപ്പെട്ട തോട്ടം മേഖലയിലും ഉള്ള വീടുകളില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തടസങ്ങള്‍ നീക്കും. സ്ഥലദൗര്‍ലഭ്യം നേരിടുന്ന ഇടങ്ങളില്‍ കമ്യൂണിറ്റി ടോയ്‌ലറ്റുകള്‍ നിര്‍മിക്കാനും ധാരണയായി. യോഗത്തില്‍ ജില്ലാ കലക്ടര്‍ ജി.ആര്‍ ഗോകുല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  10 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  37 minutes ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  39 minutes ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  an hour ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  an hour ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  12 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  13 hours ago