HOME
DETAILS

പക്ഷാഘാതം ബാധിച്ചവര്‍ക്ക് വീണ്ടും നടക്കാം; ന്യൂറോണുകള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍

  
backup
November 11 2022 | 06:11 AM

scientists-discover-neurons-that-may-help-paralysed-people-walk-again111

ന്യൂയോര്‍ക്ക്: പക്ഷാഘാതം ബാധിച്ച് ശരീരം പൂര്‍ണമായും തളര്‍ന്നവരെ വീണ്ടും നടക്കാന്‍ സഹായിക്കുന്ന ന്യൂറോണുകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. സുഷുമ്‌നാ നാഡിയെ ഉത്തേജനം വഴി സജീവമാക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്ന ന്യൂറോണിനെയാണ് പഠനത്തിലൂടെ തിരിച്ചറിഞ്ഞത്.

രോഗികളെ എഴുന്നേറ്റുനില്‍ക്കാനും നടക്കാനും പേശികളെ പുനര്‍നിര്‍മിക്കാനും അതുവഴി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. ശാസ്ത്ര പ്രസിദ്ധീകരണമായ സയന്‍സ് അലര്‍ട്ട് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി.

ഒമ്പത് രോഗികളില്‍ നടത്തിയ ഈ കണ്ടെത്തല്‍ വൈദ്യശാസ്ത്ര രംഗത്തെ ഒരു പ്രധാന മുന്നേറ്റമാണെന്ന് 2022 നവംബര്‍ ഒമ്പതിലെ നേച്ചര്‍ മാഗസിന്‍ റിപ്പോര്‍ട്ട് അഭിപ്രായപ്പെട്ടു. സ്വിസ് റിസര്‍ച്ച് ഗ്രൂപ്പായ ന്യൂറോ റീസ്റ്റോറിലെ ശാസ്ത്രജ്ഞരാണ് ഗവേഷണത്തിനു പിന്നില്‍. തെറാപ്പിയിലൂടെ ഉത്തേജിപ്പിക്കുന്ന കൃത്യമായ നാഡി ഗ്രൂപ്പുകളെ തിരിച്ചറിയാന്‍ എലികളിലാണ് പ്രാരംഭ പഠനം നടത്തിയത്.

സയന്‍സ് അലര്‍ട്ട് എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണം ഇതിന്റെ വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. നടത്തം ക്രമീകരിക്കുന്ന നാഡീകോശങ്ങള്‍ നമ്മുടെ താഴത്തെ മുതുകിലൂടെ കടന്നുപോകുന്ന സുഷുമ്‌നാ നാഡിയുടെ ഭാഗത്താണ് കാണപ്പെടുന്നത്. സുഷുമ്‌നാ നാഡിക്കുണ്ടാകുന്ന പരിക്കുകള്‍ തലച്ചോറില്‍ നിന്നുള്ള സിഗ്‌നലുകളുടെ ശൃംഖലയെ തടസ്സപ്പെടുത്തും. ഈ പ്രത്യേക ലംബര്‍ ന്യൂറോണുകള്‍ കേടുകൂടാതെയിരിക്കുമ്പോള്‍ പോലും നടക്കുന്നതില്‍ നിന്ന് ഇത് നമ്മെ തടയുന്നു.

സുഷുമ്‌നാ നാഡിക്ക് ക്ഷതം സംഭവിക്കുന്നത് തലച്ചോറില്‍ നിന്നും മസ്തിഷ്‌കവ്യവസ്ഥയില്‍ നിന്നും ഇടുപ്പ് സുഷുമ്‌നാ നാഡിയിലേക്ക് നീങ്ങുന്ന പാതകളെ തടസ്സപ്പെടുത്തുകയും പക്ഷാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നതായി നേച്ചര്‍ മാഗസിന്‍ പറയുന്നു. നടത്തം ക്രമീകരിക്കുന്ന ന്യൂറോണുകള്‍ ലംബര്‍ സുഷുമ്‌നാ നാഡിയിലാണ് വസിക്കുന്നത്. നടക്കാന്‍, മസ്തിഷ്‌കം ഈ ന്യൂറോണുകളെ സജീവമാക്കുന്നു. അതിനായി മസ്തിഷ്‌കവ്യവസ്ഥയില്‍ നിന്ന് ന്യൂറോണുകളിലേക്ക് നിര്‍ദേശങ്ങള്‍ പോകുന്നു. അതിമനോഹരമായി ചിട്ടപ്പെടുത്തിയ ഈ ആശയവിനിമയ സംവിധാനത്തെ സുഷുമ്‌നാ നാഡിക്ക് ഉണ്ടാകുന്ന ഗുരുതരമായ പരിക്ക് (എസ്.സി.ഐ) തകിടംമറിക്കുന്നു. അരക്കെട്ടിലെ സുഷുമ്‌നാ നാഡിയില്‍ സ്ഥിതിചെയ്യുന്ന ന്യൂറോണുകള്‍ക്ക് പരിക്കിലൂടെ നേരിട്ട് കേടുപാടുകള്‍ സംഭവിക്കുന്നില്ലെങ്കിലും, സുപ്ര സ്‌പൈനല്‍ കമാന്‍ഡുകളുടെ ശോഷണം അവയെ പ്രവര്‍ത്തനരഹിതമാക്കുന്നു. സ്ഥിരമായ പക്ഷാഘാതമാണ് അനന്തരഫലം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിഥിത്തൊഴിലാളികളുടെ കുട്ടികളിൽ പോഷകാഹാരക്കുറവ് , ആരോഗ്യപ്രശ്നം കേരളത്തിലെത്തിയ പകുതിയിലധികം കുട്ടികളിൽ

Kerala
  •  5 days ago
No Image

വാട്സന്റെ സെഞ്ച്വറിയും രക്ഷിച്ചില്ല; ഓസ്‌ട്രേലിയൻ ഇതിഹാസങ്ങളെ തകർത്ത് വിൻഡീസ്

Cricket
  •  5 days ago
No Image

ഭൂമി തരംമാറ്റത്തിന് ഫീസായി സ്വീകരിച്ച 1600 കോടി രൂപ സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചു

Kerala
  •  5 days ago
No Image

വെഞ്ഞാറമൂട് കൂട്ടക്കൊല; മജിസ്ട്രേറ്റ് പ്രതിയുടെ മൊഴി രേഖപ്പെടുത്തി, അമ്മ ഗുരുതരാവസ്ഥയിൽ

Kerala
  •  5 days ago
No Image

വയനാട് പുനരധിവാസത്തിനായി കേന്ദ്രം ഉടൻ ഫണ്ട് നൽകണം; ഡൽഹിയിൽ സമരവുമായി എൽഡിഎഫ്

Kerala
  •  5 days ago
No Image

തിരുവനന്തപുരം കൂട്ടക്കൊല; പ്രതിയുടെ മൊഴിയിൽ ദുരൂഹത

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-24-02-2025

PSC/UPSC
  •  6 days ago
No Image

കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് വിദ്യാര്‍ഥിനി വാടകക്ക് താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  6 days ago
No Image

കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ആഗോള എയര്‍ലൈനുകളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

latest
  •  6 days ago
No Image

പെൺകുട്ടികൾ താമസിക്കുന്ന അനാഥാലയത്തിലേക്ക് രാത്രി കല്ലെറിഞ്ഞു; ചോദ്യംചെയ്ത യുവാവിനെ കുത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ

Kerala
  •  6 days ago