വി.ഡി സതീശന്റെ മണ്ഡലത്തില്‍ ഭീഷണിസ്വരവുമായി എന്‍.എസ്.എസ്, തെരഞ്ഞെടുപ്പിന് മുമ്പ് പിന്തുണ തേടി, പിന്നെ തള്ളിപ്പറഞ്ഞു, തിരുത്തിയില്ലെങ്കില്‍ ഖേദിക്കേണ്ടിവരും
തിരുവനന്തപുരം: നായര്‍ സമുദായത്തെ തള്ളി പറയുന്ന ഒരാള്‍ ഉണ്ടെങ്കില്‍ അത് വി.ഡി സതീശനാണെന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. പറവൂരില്‍ വി.ഡി സതീശന്റെ മണ്ഡലത്തില്‍ വന്നായിരുന്നു ഭീഷണിയും മുന്നറിയിപ്പുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ പ്രസംഗം.
തെരഞ്ഞെടുപ്പിന് മുമ്പ് പിന്തുണ ആവശ്യപ്പെട്ട് വി.ഡി. സതീശന് തന്നെ കാണാന്‍ എത്തിയിരുന്നു. ഒന്നര മണിക്കൂറോളം ഒപ്പമിരിന്നു പിന്തുണ തേടി. അതെന്തിനായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സതീഷന് നിലപാട് തിരുത്തുന്നു. ഒരു സമുദായിക സംഘടനയുടെയും പിന്തുണയോടെ അല്ല വിജയിച്ചത് എന്നാണ് ഇപ്പോള്‍ സതീശന് പറയുന്നത്. ഇത് വഞ്ചനയല്ലേ.? സുകുമാരന്‍ നായര്‍ ചോദിച്ചു.
ഒരു സമുദായത്തിന്റെയും പിന്തുണയിലല്ല ജയിച്ചതെന്നാണ് പിന്നീട് വി.ഡി സതീശന് പറയുന്നത്. ആ നിലപാട് തിരുത്തണം. ഇല്ലെങ്കില്‍ സതീശന്റെ ഭാവിക്ക് ഗുണകരമാകില്ലെന്നും ജി സുകുമാരന്‍ നായര്‍ മുന്നറിയിപ്പ് നല്കി. എന്നാല്‍ വി.ഡി സതീശന് വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."