'പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ വികാരങ്ങള്‍ സ്വയം നിയന്ത്രിക്കണം; ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ ബഹുമാനിക്കണം' കല്‍ക്കത്ത ഹൈക്കോടതി
'പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ വികാരങ്ങള്‍ സ്വയം നിയന്ത്രിക്കണം; ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ ബഹുമാനിക്കണം' കല്‍ക്കത്ത ഹൈക്കോടതി
കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ തങ്ങളുടെ ലൈംഗിക വികാരങ്ങള്‍ക്ക് കടിഞ്ഞാണിടണമെന്നും ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ ബഹുമാനിക്കണമെന്നും കല്‍ക്കത്ത ഹൈക്കോടതി. ജസ്റ്റിസുമാരായ ചിത്തരഞ്ജന് ദാഷ്, പാര്‍ഥസാരഥി സെന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണം.
വിചാരണക്കൊടുവില്‍ യുവാവിനെ കോടതി വെറുതെ വിട്ടു. ''രണ്ട് മിനിറ്റ് നീളുന്ന സന്തോഷത്തിന് വേണ്ടി സ്വയം സമര്‍പ്പിക്കുന്നതിന് പകരം, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ ലൈംഗിക വികാരം നിയന്ത്രിക്കാന്‍ സാധിക്കണം. പ്രായപൂര്‍ത്തിയായ ആണ്‍കുട്ടികള്‍ യുവതികളെയും സ്ത്രീകളെയും ബഹുമാനിക്കുകയും വേണം''കോടതി ചൂണ്ടിക്കാട്ടി. പ്രണയത്തിലായിരിക്കെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി. അവളുടെ ശരീരത്തിന്റെ അന്തസ്സ്, ആത്മാഭിമാനം എന്നിവയ്ക്കുള്ള അവകാശം സംരക്ഷിക്കുക എന്നതാണ് പെണ്‍കുട്ടികളുടെ കടമയെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
സ്വന്തം ശരീരത്തിന്റെ പവിത്ര കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം പ്രായപൂര്‍ത്തിയായ ഓരോ പെണ്കുട്ടിക്കുമുണ്ട്. അതുപോലെ പെണ്‍കുട്ടികളെയും യുവതികളെയും ബഹുമാനിക്കേണ്ടത് പ്രായപൂര്‍ത്തിയായ ഓരോ ആണ്‍കുട്ടിയുടെയും കടമയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."