ഗസ്സ മുനമ്പിലെ ചരിത്രപ്രസിദ്ധമായ അല്‍ ഒമരി മസ്ജിദ് വ്യോമാക്രമണത്തില്‍ തകര്‍ന്നു
ഗസ്സ മുനമ്പിലെ ചരിത്രപ്രസിദ്ധമായ അല്‍ ഒമരി മസ്ജിദ് വ്യോമാക്രമണത്തില്‍ തകര്‍ന്നു
ഗസ്സ സിറ്റി: വടക്കന്‍ ഗസ്സ മുനമ്പിലെ ചരിത്രപ്രസിദ്ധമായ അല്‍ ഒമാരി മസ്ജിദ് ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നതായി ഗസ്സ ആഭ്യന്തര മന്ത്രാലയം. ഏഴാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച പുരാതനമായ അല്‍ ഒമാരി മസ്ജിദ് ഫലസ്തീനിലെ മൂന്നാമത്തെ വലിയ പള്ളിയാണ്. വ്യോമാക്രമണത്തില്‍ മസ്ജിദ് പൂര്‍ണമായും തകര്‍ന്നെന്നാണ് ഗസ്സ ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗസ്സയിലെ ക്രിസ്ത്യന്‍ ദേവാലയത്തിനു നേരെയും ഇസ്‌റാഈല്‍ ആക്രമണമുണ്ടായിരുന്നു. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ദേവാലയമായ സെന്റ് പോര്‍ഫിറിയസിന് നേരെയാണ് വ്യാഴാഴ്ച രാത്രി ആക്രമണമുണ്ടായത്. യുദ്ധത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് അഭയകേന്ദ്രമായ ഇടമാണ് സെന്റ് പോര്‍ഫിറിയസ് ചര്‍ച്ച്.1600 വര്‍ഷം പഴക്കമുള്ള പളളിയാണ് തകര്‍ന്നത്. ആക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
അതേ സമയം ഗസ്സ ഈജിപ്ത് റഫ അതിര്‍ത്തി ഇന്നും തുറക്കാന്‍ സാധ്യതയില്ല. ഫലസ്തീന് സഹായമെത്തിക്കുന്നതിനായി റഫാ അതിര്‍ത്തി തുറന്ന് 20 ട്രക്കുകള്‍ കടത്തിവിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ദിവസങ്ങളായി ഉപരോധത്തിലമര്‍ന്ന ഗസ്സ ജനതക്ക് കിട്ടിയ ചെറിയൊരു പ്രതീക്ഷയായിരുന്നു റഫ അതിര്‍ത്തി. ഈ പ്രതീക്ഷയാണ് അസ്തമിച്ചിരിക്കുന്നത്. മരുന്നും വെള്ളവും ഭക്ഷണവും ഇല്ലാതായതോടെ ഗസ്സ ശരിക്കും ദുരന്തമുഖത്താണ്. പല ആശുപത്രികളും അടച്ചതോടെ പ്രതിസന്ധി സങ്കീര്‍ണമായിരിക്കുകയാണ്.
Israeli warplanes destroy the Grand Al-Omari Mosque in Jabalia, north of the Gaza Strip.#Gaza_Under_Attack #GazaGenocide pic.twitter.com/OWJb6ZP6Bx
— Quds News Network (@QudsNen) October 20, 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."