HOME
DETAILS

വഖ്ഫ് നിയമ ഭേദഗതി: ഏകീകൃത പോർട്ടലിന്റെ നടപടികൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം

  
Abishek
July 05 2025 | 02:07 AM

Waqf Amendment Act Centre Notifies Rules Amid Supreme Court Hearing

ന്യൂഡൽഹി: വിവാദ വഖ്ഫ് നിയമം ചോദ്യം ചെയ്തുള്ള ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിലായിരിക്കെ ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഏകീകൃത പോർട്ടലും ഡാറ്റാബേസും അവയുടെ രജിസ്‌ട്രേഷൻ രീതി, ഓഡിറ്റ് നടത്തൽ, അക്കൗണ്ടുകളുടെ പരിപാലനം മുതലായവയുമായി ബന്ധപ്പെട്ട ചട്ടങ്ങളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. നിയമത്തിലെ സെക്ഷൻ 108ബി പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് ചട്ടങ്ങൾ രൂപീകരിച്ചിരിക്കുന്നത്. ഇതു പ്രകാരം വഖ്ഫ് സ്വത്തുക്കൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. രജിസ്റ്റർ ചെയ്യാത്ത സ്വത്തുക്കൾ വഖ്ഫ് സ്വത്തുക്കളല്ലാതായി കണക്കാക്കുന്നതാണ് വഖ്ഫ് നിയമ ഭേദഗതിയിലെ പ്രധാന വ്യവസ്ഥകളിലൊന്ന്.  
ഓരോ മുത്തവല്ലിയും തന്റെ മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും ഉപയോഗിച്ച് പോർട്ടലിലും ഡാറ്റാബേസിലും ചേരണം. പോർട്ടലിൽ നിന്നും ഡാറ്റാബേസിൽ നിന്നും മൊബൈലിലും ഇ-മെയിലിലും ലഭിക്കുന്ന ഒറ്റത്തവണ പാസ്്വേഡ് ഉപയോഗിച്ച് പ്രാമാണീകരണം നടത്തണം. തുടർന്ന് പോർട്ടലിലും ഡാറ്റാബേസിലും ആക്സസ് ചെയ്യാനും തന്റെ വഖ്ഫിന്റെയും വഖ്ഫിനായി സമർപ്പിച്ചിരിക്കുന്ന സ്വത്തിന്റെയും വിശദാംശങ്ങൾ ഫയൽ ചെയ്യാനും കഴിയും. 

സംസ്ഥാന സർക്കാരുകൾ ജോയിന്റ് സെക്രട്ടറിയുടെ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി നിയമിക്കുകയും വഖ്ഫിന്റെയും അതിന്റെ സ്വത്തുക്കളുടെയും വിശദാംശങ്ങൾ അപ്്ലോഡ് ചെയ്യൽ, രജിസ്‌ട്രേഷൻ, അക്കൗണ്ടുകളുടെ പരിപാലനം, ഓഡിറ്റ്,  മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് സഹായിക്കുന്നതിന് കേന്ദ്ര

സർക്കാരുമായി കൂടിയാലോചിച്ച് ഒരു കേന്ദ്രീകൃത പിന്തുണാ യൂനിറ്റ് സ്ഥാപിക്കുകയും വേണം. 
രജിസ്റ്റർ ചെയ്ത സ്വത്തുക്കളുടെ സർവേ പൂർത്തിയാക്കിയ ശേഷം പട്ടിക പ്രസിദ്ധീകരിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാനങ്ങൾക്കാണ്. എല്ലാ മുതവല്ലികളും ബന്ധപ്പെട്ട വഖ്ഫ് ബോർഡുകൾക്ക് സാമ്പത്തികവും ഭരണപരവുമായ റിപ്പോർട്ടുകൾ നൽകേണ്ടതുണ്ട്. വീഴ്ചവരുത്തിയാൽ മുതവല്ലിമാരെ സസ്പെൻഡ് ചെയ്യുന്നതിനോ നീക്കം ചെയ്യുന്നതിനോ വ്യവസ്ഥ നിയമത്തിലുണ്ട്. ഔദ്യോഗിക ഗസറ്റിൽ പട്ടിക പ്രസിദ്ധീകരിച്ച് 90 ദിവസത്തിനുള്ളിൽ, സംസ്ഥാന സർക്കാർ, നാമനിർദേശം ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ വഴി വഖ്ഫ് വിജ്ഞാപനം ചെയ്ത പട്ടികയും ഓരോ വഖ്ഫിന്റെയും വിശദാംശങ്ങളും പോർട്ടലിലേക്കും ഡാറ്റാബേസിലേക്കും അപ്്ലോഡ് ചെയ്യണം. സാറ്റ്ലൈറ്റ് മാപ്പിങും ഡിജിറ്റൽ ലാൻഡ് റെക്കോർഡുകളും ഉപയോഗിച്ച്, രജിസ്റ്റർ ചെയ്യാത്ത സ്വത്തുക്കളോ വ്യക്തമല്ലാത്ത അതിരുകളുള്ളവയോ ഔദ്യോഗിക സംവിധാനത്തിന് കീഴിൽ കൊണ്ടുവരണം. 
ഓരോ വഖ്ഫ് ബോർഡും ഒരു നിശ്ചിത തീയതിക്കുള്ളിൽ വാർഷിക ഓഡിറ്റ് ചെയ്ത അക്കൗണ്ടുകൾ സമർപ്പിക്കേണ്ടതുണ്ട്. ഓഡിറ്റ് കാലതാമസം അച്ചടക്ക നടപടികളിലേക്ക് നയിക്കും. കൈയേറിയ വഖ്ഫ് സ്വത്തുക്കളുടെ ലിസ്റ്റിങുകൾ, അവയുടെ വീണ്ടെടുക്കൽ അല്ലെങ്കിൽ നിയമപരമായ നിലയെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവയും പോർട്ടലിൽ പ്രസിദ്ധീകരിക്കണം.

The Centre has notified rules under the Waqf Amendment Act, which include registering Waqf properties on a unified portal and database, amid ongoing Supreme Court hearings on petitions challenging the Act. Each Mutawalli (Waqf manager) must register with their mobile number and email ID to access the portal, file Waqf details, and authenticate using OTPs. Unregistered properties will not be considered Waqf properties. The rules were framed under Section 108B of the Act. The Supreme Court had previously directed the Centre to maintain the status quo regarding Waqf properties ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ രോഗ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി

Kerala
  •  3 hours ago
No Image

57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ

National
  •  3 hours ago
No Image

39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ  വെളിപ്പെടുത്തല്‍: അന്വേഷണം

Kerala
  •  3 hours ago
No Image

21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.

National
  •  4 hours ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും

Kerala
  •  4 hours ago
No Image

മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..!  മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ

Kerala
  •  4 hours ago
No Image

പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് അന്തരിച്ചു

entertainment
  •  4 hours ago
No Image

കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം

Kerala
  •  4 hours ago
No Image

കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather

uae
  •  5 hours ago
No Image

മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്

Kerala
  •  5 hours ago