HOME
DETAILS

കാണാം ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോളിങ് സ്റ്റേഷന്‍, വോട്ടര്‍മാരുടെ എണ്ണം 52

  
backup
November 12, 2022 | 7:27 AM

national-worlds-highest-polling-station-is-in-hi222machal-with-52-voters0111

15,256 അടി ഉയരത്തില്‍ ഒരു ബൂത്ത്. അവിടെയുള്ളതോ വെറും 52 വോട്ടര്‍മാരും. ഹിമാചല്‍ പ്രദേശിലെ ലാഹൗള്‍ സ്പിതി ജില്ലയിലെ താഷിഗാങ്ങിലാണ് ഈ ബൂത്ത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ബൂത്താണ് ഇത്. ഹെലികോപ്റ്ററിലാണ് ഇവിടെ പോളിങ് സാമഗ്രികള്‍ എത്തിച്ചത്.

മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സുഗമമായി വോട്ടു ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ മാതൃകാ പോളിങ് സ്‌റ്റേഷനായിട്ടാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്.

 

വര്‍ഷത്തില്‍ ഭൂരിഭാഗവും മഞ്ഞിന്റെ ആലസ്യത്തിലുറങ്ങുന്ന ഈ സംസ്ഥാനത്തില്‍ വലിയ ബഹളങ്ങളില്ല. ഈ ആലസ്യം ഹിമാചല്‍ പ്രദേശിന്റെ രാഷ്ട്രീയത്തിലും കാണാം. ഏറെ കോലാഹലങ്ങളില്ല.
അധികാരത്തിലിരിക്കുന്നവരെ വോട്ട് ചെയ്ത് പുറത്താക്കിയ ചരിത്രമാണ് സംസ്ഥാനത്തിനുള്ളത്.

55 ലക്ഷത്തിലധികം വോട്ടര്‍മാരാണ് സമ്മതിദാനവകാശം രേഖപ്പെടുത്തുക. മുഖ്യമന്ത്രി ജയറാം ഠാകുര്‍, മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ മകന്‍ വിക്രമാദിത്യ സിങ്, ബി.ജെ.പി മുന്‍ അധ്യക്ഷന്‍ സത്പാല്‍ സിങ് സത്തി എന്നിവരുള്‍പ്പെടെ 412 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

തെരഞ്ഞെടുപ്പുസര്‍വേകളില്‍ ചിലത് ബി.ജെ.പിക്ക് അനുകൂലമാണെങ്കിലും തൂക്കുസഭവരുമെന്ന് പ്രവചിച്ച സര്‍വേകളും ഉണ്ട്. മിക്ക സര്‍വേകളും മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ബി.ജെ.പിക്ക ്‌സീറ്റ് കുറയുമെന്നാണ് പ്രവചിച്ചത്. എ.എ.പിക്കും സി.പി.എമ്മിനും ഒന്ന് മുതല്‍ മൂന്നുവരെ സീറ്റ് ലഭിക്കുമെന്ന പ്രവചനവുമുണ്ട്. ബി.ജെ.പിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി ജയ്‌റാം താക്കൂറും അടക്കമുള്ളവരാണ് പ്രചാരണം നയിച്ചത്. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ സംസ്ഥാനത്ത് തമ്പടിച്ച് പ്രചാരണത്തിന് തേൃത്വം നല്‍കുകയുമുണ്ടായി.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ പ്രചരണം നയിച്ചത്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായ രാഹുല്‍ഗാന്ധി പ്രചാരണത്തിനിറങ്ങിയിട്ടില്ല. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരത്തിലാണ് കോണ്‍ഗ്രസിന് പ്രതീക്ഷ. പാര്‍ട്ടി ഭരണത്തിലുള്ള ഡല്‍ഹിയോടും പഞ്ചാബിനോടും ചേര്‍ന്നുകിടക്കുന്ന ഹിമാചലില്‍ സാന്നിധ്യം ഉറപ്പിക്കലമാണ് എ.എ.പിയുടെ ലക്ഷ്യം.
ജനകീയ വിഷയങ്ങളില്‍ ഊന്നിയായിരുന്നു കോണ്‍ഗ്രസ് പ്രചാരണം. വിലക്കയറ്റം, തൊഴിലില്ലായ്മ, ആപ്പിള്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവ കോണ്‍ഗ്രസ് ഉയര്‍ത്തി. എന്നാല്‍, ഏകസിവില്‍കോഡ് അടക്കം വര്‍ഗീയ പ്രചാരണത്തിലാണ് ബി.ജെ.പി ശ്രദ്ധിച്ചത്. ഭരണവിരുദ്ധ വികാരത്തിനൊപ്പം വിതമനീക്കങ്ങളും ബി.ജെ.പിക്ക് തലവേദനയാണ്. 1985 മുതല്‍ ഹിമാചലില്‍ ഒരു പാര്‍ട്ടിക്കും ഭരണ തുടര്‍ച്ച ലഭിച്ചിട്ടില്ലെന്നാണ് ചരിത്രം.

വികസന അജണ്ടയെന്ന അവകാശവാദമുന്നയിച്ച് ഭരണകക്ഷിയായ ബി.ജെ.പിയും തുടര്‍ഭരണ പാരമ്പര്യമില്ലാത്ത സമീപകാല ചരിത്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസും മുഖാമുഖം നേരിടുമ്പോള്‍ ഹിമാചല്‍ പ്രദേശില്‍ പ്രവചനം അസാധ്യമാണ്. ആം ആദ്മി പാര്‍ട്ടിക്ക് പ്രതീക്ഷ നഷ്ടപ്പെട്ട മട്ടാണ്. തങ്ങള്‍ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണെന്നും സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും ബി.ജെ.പിയും കോണ്‍ഗ്രസും വോട്ടെടുപ്പ് തലേന്ന് അവകാശവാദവുമായി രംഗത്തെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 143 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി

National
  •  2 hours ago
No Image

ദുബൈയിലെ വാടക വിപണി സ്ഥിരതയിലേക്ക്; കരാര്‍ പുതുക്കുന്നതിന് മുമ്പ്  വാടകക്കാര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

uae
  •  3 hours ago
No Image

ദുബൈയില്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍: 23,000ത്തിലധികം പുതിയ ഹോട്ടല്‍ മുറികള്‍ നിര്‍മ്മാണത്തില്‍

uae
  •  3 hours ago
No Image

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം

uae
  •  4 hours ago
No Image

കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

Kerala
  •  4 hours ago
No Image

പാരീസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ മോഷണം പോയി

International
  •  5 hours ago
No Image

വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്

Cricket
  •  6 hours ago
No Image

കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു

uae
  •  6 hours ago
No Image

എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്

Kuwait
  •  7 hours ago
No Image

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത

Kerala
  •  7 hours ago