ഐസിഎച്ച്ആറിന്റെ സ്വാതന്ത്ര്യ സമര നേതാക്കളുടെ പോസ്റ്ററില്‍ നെഹ്റുവില്ല, ഇടംനല്‍കിയത് സവര്‍ക്കര്‍ക്കും മാളവ്യക്കും
ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്ച്.ആര്) പുറത്തിറക്കിയ പോസ്റ്ററില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പുറത്ത്. ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററില്‍ നിന്നാണ് നെഹ്റുവിനെ ഒഴിവാക്കിയത്.
മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ബിആര്‍ അംബേദ്കര്‍, ഡോ. രാജേന്ദ്രപ്രസാദ്, സര്‍ദാര്‍ വല്ലഭ്ഭായി ബട്ടേല്‍, മദന്‍ മോഹന്‍ മാളവ്യ എന്നിവര്‍ക്കൊപ്പം സവര്‍ക്കറും ഇടം പിടിച്ചു.
ചരിത്രകൗണ്‍സിലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പോസ്റ്ററിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, നെഹ്റുവിന്റെ സംഭാവനകളെ തമസ്കരിച്ചിട്ടില്ലെന്നാണ്ഐ.സി.എച്ച്.ആറിന്റെ പ്രതികരണം. 'ആരുടെയും പങ്ക് (സ്വാതന്ത്ര്യത്തില്‍) കുറച്ചുകാണിച്ചിട്ടില്ല. ഇതുപോലുള്ള നിരവധി പേജുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ പ്രാധാന്യം കുറച്ചു കാണിച്ചവരെ കൂടി മുന്‍നിരയില്‍ കൊണ്ടുവരേണ്ടതുണ്ട്. സവര്‍ക്കര്‍ പത്തു വര്‍ഷമാണ് ജയിലില്‍ കഴിഞ്ഞത്. എന്നാല്‍ അതോര്‍ക്കപ്പെടുന്നില്ല'- ഐസിഎച്ച്ആര്‍ ഡയറക്ടര്‍ ഓം ജീ ഉപാധ്യായ ടൈംസ് നൗവിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."