HOME
DETAILS
MAL
ആഡംബര വാച്ചുകളുമായി മുംബൈയിലെത്തിയ ഷാരൂഖ് ഖാനെ കസ്റ്റംസ് മണിക്കൂറുകളോളം തടഞ്ഞുവെച്ചു
backup
November 12, 2022 | 12:27 PM
മുംബൈ: ആഡംബര വാച്ചുകളുമായി മുംബൈയിലെത്തിയ ബോളിവുഡ് താരം ഷാരൂഖ് ഖാനെ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് മണിക്കൂറുകളോളം തടഞ്ഞുവെച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഷാരൂഖ് ഖാന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും പക്കലുണ്ടായിരുന്ന ആഡംബര വാച്ചുകളുടെ കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ടാണ് തടഞ്ഞുവച്ചത്.
6.83 ലക്ഷം രൂപ കസ്റ്റംസ് തീരുവ അടച്ച ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കി ഷാരൂഖ് ഖാനെയും മാനേജറേയും വിട്ടയച്ചെങ്കിലും ബോഡി ഗാഡിനെയും കൂടെയുണ്ടായിരുന്ന മറ്റു ചിലരേയും പുലര്‍ച്ചെ വരെ തടഞ്ഞുവച്ചു.
ഇവരുടെ ബാഗില്‍ നിന്ന് 18 ലക്ഷം രൂപയോളം വിലവരുന്ന വാച്ചുകളാണ് കണ്ടെത്തിയതിത്. ഷാര്‍ജ പുസ്‌കമേളയില്‍ പങ്കെടുക്കുകയും അവാര്‍ഡുകള്‍ സ്വീകരിക്കുകയും ചെയ്ത ശേഷമായിരുന്നു താരം മുംബൈയില്‍ മടങ്ങിയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."