ഓപറേഷന് 'കാവല്‍ കണ്ണുകള്‍' ഉദ്ഘാടനം ചെയ്തു
കിളിമാനൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി കാരേറ്റ് യൂനിറ്റ് നടപ്പിലാക്കിയ ഓപ്പറേഷന് കാവല്‍ കണ്ണുകള്‍ പദ്ധതിയുടെ ഉദ്ഘാടനം ഡി.ജി.പി ലോക് നാഥ് ബെഹ്റ നിര്‍വഹിച്ചു. പദ്ധതിയലൂടെ കരേറ്റ് പരിസരം കാമറ നിരീക്ഷണത്തിലാകും. നാലു ലക്ഷം രൂപയാണ് ചെലവ് .സംസ്ഥാന പാതയില്‍ കിളിമാനൂരിനും വെഞ്ഞാറമൂടിനും ഇടയിലെ പ്രധാന കവലയാണ് കാരറ്റ് ജങ്ഷന് .പതിനാറു കാമറകള്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 24 മണിക്കൂറും കാരറ്റ് ജങ്ഷനും പരിസരവും പോലിസ് നിരീക്ഷണത്തിലായിരിക്കും. വൈദ്യുതി ഇല്ലാത്തപ്പോഴും കാമറകള്‍ പ്രവര്‍ത്തിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി കാരേറ്റ് യൂനിറ്റ് പ്രസിഡന്റ് സന്തോഷ് കുറ്റൂര്‍ അധ്യക്ഷനായിരുന്നു. അഡ്വ സത്യന് എം.എല്‍.എ ,പെരിങ്ങമ്മല രാമചന്ദ്രന് ,എ.ഡി.ജി.പി ഡോ. ബി സന്ധ്യ ,ഐ.ജി മനോജ് എബ്രഹാം ,റൂറല്‍ എസ്.പി ഷെഫിന് അഹമ്മദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."