HOME
DETAILS

സിറിയയിലെ ദരായയില്‍ ദുരിതാശ്വാസ സംഘം

  
backup
August 26 2016 | 21:08 PM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a6%e0%b4%b0%e0%b4%be%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0-2

ദമസ്‌കസ്: 2012 മുതല്‍ സര്‍ക്കാര്‍ സേന ബന്ദിയാക്കിയ സിറിയയിലെ ദരായ ടൗണിലേക്ക് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് അന്താരാഷ്ട്ര റെഡ്‌ക്രോസ് പ്രവേശിച്ചു. ഇവിടേയുള്ള സാധാരണക്കാരേയും ആയുധംവച്ച് കീഴടങ്ങിയ സിറിയന്‍ വിമതരേയും ചികിത്സയ്ക്കായി ദരായയുടെ പുറത്തെത്തിക്കാനുള്ള ധാരണയുടെ ഭാഗമായാണ് റെഡ്‌ക്രോസ് ആംബുലന്‍സുകളെത്തിയത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും ജനീവയില്‍ നടത്തിയ ചര്‍ച്ചയിലാണ് ദരായയില്‍ നിന്ന് ഇവരെ ഒഴിപ്പിക്കാന്‍ തീരുമാനമായത്.
സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനു ഏഴ് കി.മി അകലെയാണ് ദരായ. വെള്ളിയാഴ്ചയാണ് ആംബുലന്‍സുകള്‍ യുദ്ധം തകര്‍ത്ത നഗരത്തിലേക്ക് പ്രവേശിച്ചത്. ബസുകളിലും ആംബുലന്‍സുകളിലുമാണ് ഒഴിപ്പിക്കല്‍ നടക്കുക. വെള്ളവും വെളിച്ചവും ഭക്ഷണവും കിട്ടാതെ നരകിക്കുകയാണ് ഇവിടെയുള്ള ജനങ്ങള്‍. യുദ്ധം തുടങ്ങി നാലു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ജൂണിലാണ് ഇവിടേയ്ക്ക് ആദ്യമായി സഹായമെത്തിയത്. സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിന്റെ കൊട്ടാരത്തില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്താണ് പട്ടിണിയും രോഗവുമായി യുദ്ധത്തിന്റെ കെടുതികള്‍ ബാധിച്ചവര്‍ കഴിയുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മസേഹ് വ്യോമതാവളവും ഇവിടേയ്ക്കടുത്താണ്.
ദരായ ടൗണില്‍ നിന്ന് ജനങ്ങളേയും വിമതരേയും നീക്കാന്‍ ധാരണയിലെത്തിയെന്ന് വ്യാഴാഴ്ചയാണ് സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സനാ റിപ്പോര്‍ട്ട് ചെയ്തത്. 8,000 തദ്ദേശീയരും 800 വിമതരേയും ഒഴിപ്പിക്കുമെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. നാലു വര്‍ഷമായി യുദ്ധത്തടവിലായിരുന്ന ജനതയാണ് ദരായ നിവാസികള്‍. ദമസ്‌കസ് ഗവര്‍ണറേറ്റിലെ ഷനായയിലേക്കാണ് സിവിലിയന്മാരെ മാറ്റുന്നത്. ഇവിടവും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെയാണ്. വിമതരെ വടക്കന്‍ ഇദ്‌ലിബിലേക്കാണ് മാറ്റുന്നത്. 2012 മുതല്‍ ദരായയില്‍ നൂറുകണക്കിന് സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. പലരേയും വധശിക്ഷയുടെ മാതൃകയില്‍ വധിക്കുകയായിരുന്നു. ദരായയുടെ മാതൃകയില്‍ ആറു ലക്ഷം സിവിലിയന്മാരെ സിറിയന്‍ സൈന്യം തടവിലാക്കിയിട്ടുണ്ടെന്നാണ് യു.എന്‍ കണക്ക്. അഞ്ചു വര്‍ഷത്തിനിടെ സിറിയയില്‍ നാലു ലക്ഷം പേര്‍ യുദ്ധത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടതായി യു.എന്‍ സ്ഥാനപതി സ്റ്റെഫാന്‍ ഡി മിസ്തുരെ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  7 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  24 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  4 hours ago