HOME
DETAILS

ജിദ്ദ- കൊണ്ടോട്ടി മണ്ഡലം കെ എം സി സി റഹീം മേച്ചേരി പുരസ്‌കാരം പി. എ റഷീദിന്

  
backup
August 30 2021 | 07:08 AM

raheem-mechery-award

ജിദ്ദ: ന്യൂനപക്ഷ രാഷ്ട്രീയ ശാക്തീകരണത്തിന് സമഗ്ര സംഭാവന നല്‍കിയവര്‍ക്ക് ജിദ്ദ- കൊണ്ടോട്ടി മണ്ഡലം കെ എം സി സി നല്‍കി വരുന്ന 'റഹീം മേച്ചേരി പുരസ്‌കാരത്തിന്' ഇത്തവണ പി.എ റഷീദ് നിറമത്തൂർ അർഹനായി. മാധ്യമ പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, പരിഭാഷകൻ,കോളമിസ്റ്റ്, സാമൂഹ്യ നിരീക്ഷകൻ, സാംസ്‌കാരിക പ്രവര്‍ത്തകന്‍ തുടങ്ങിയ മേഖലകളിലെ സേവനങ്ങൾ  പരിഗണിച്ചാണ് പി.എ റഷീദിനെ ഈ വർഷത്തെ മേച്ചേരി പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

[caption id="attachment_969867" align="alignnone" width="1022"] പി.എ റഷീദ്[/caption]

കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം, സർവ്വകലാശാല  പബ്ലിക് റിലേഷൻ ഓഫീസർ, സി. എച്ഛ് മുഹമ്മദ് കോയ ചെയർ ഡയറക്‌ടർ തുടങ്ങിയ മേഖലകളിൽ  സേവനം അനുഷ്ഠിച്ച അദ്ദേഹം കേരള സർക്കാരിൻറെ പബ്ലിക് റിലേഷൻ വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, അസിസ്റ്റന്റ് എഡിറ്റർ, വിവിധ ജില്ലകളിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എന്നീ തസ്തികകളിലും കോഴിക്കോട് മേഖലാ അഡീഷണൽ ഡിറക്ടറായും സേവനം ചെയ്തിട്ടുണ്ട്. കേരള സർക്കാർ ഇൻഫർമേഷൻ ഡയറക്ടറായാണ് സർവീസിൽ നിന്ന് വിരമിച്ചത്.

മമ്പാട് എം ഇ എസ് കോളേജിൽ നിന്ന് ബിരുദവും കാലിക്കറ്റ്  സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര  ബിരുദവും നേടിയ അദ്ദേഹം ചന്ദ്രിക, മലയാള മനോരമ തുടങ്ങിയ  പത്രങ്ങളിൽ പത്രാധിപ സമിതി അംഗം, ഗ്രേസ് ബുക്ക്സ് ജനറൽ എഡിറ്റർ  എന്നീ പദവികൾ വഹിച്ചിട്ടുണ്ട് . ഗ്രേസ് ബുക്ക്സ് പുറത്തിറക്കിയ സാമൂഹിക പരിഷ്കർത്താക്കളും നവോത്ഥാന നായകരുമായി അറിയപ്പെടുന്ന 18 ചരിത്ര പുരുഷൻമാരുടെ ജീവചരിത്രം ഉൾക്കൊള്ളുന 18 പുസ്തകത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് പി. എ റഷീദ് ആണ്. ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ എം സി സി 2007- ൽ പുറത്തിറക്കിയ എണ്ണൂറോളം പേജുകളുള്ള റഹീം മേച്ചേരിയുടെ ലേഖന സമാഹാരത്തിന്റെ ചീഫ് എഡിറ്ററും ഇദ്ധേഹമായിരുന്നു. ഇതിന് പുറമെ മലയാളത്തിൽ പുറത്തിറങ്ങിയ ഒട്ടേറെ മുസ്‌ലിം ലീഗ് ചരിത്ര ഗ്രന്ഥങ്ങളുടെയും സോവനീറുകളുടെയും എഡിറ്റിംഗ് നിർവഹിച്ച പി.എ റഷീദ് നിരവധി ഡോക്യൂമെന്ററികൾക്ക് സ്ക്രിപ്റ്റ് എഴുതിയിട്ടുണ്ട്.

മുസ്ലിം ലീഗ് ദേശീയ സെക്രെട്ടറി ഇ.ടി മുഹമ്മദ് ബശീര്‍ എം.പി ചെയർമാനും ചന്ദ്രിക പത്രാധിപരായിരുന്ന സി.പി സൈതലവി, കെ.എം.സി.സി ജിദ്ദ  സെൻട്രൽ കമ്മറ്റി ജനറൽ സെക്രെട്ടറി അബൂബക്കർ അരിമ്പ്ര, വിദ്യാഭ്യാസ പ്രവർത്തകൻ  മുസ്തഫ വാക്കാലൂർ എന്നിവർ  അംഗങ്ങളായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തതെന്നും ഭാരവാഹികൾ പറഞ്ഞു.

ചന്ദ്രിക പത്രാധിപരും ഗ്രന്ഥകാരനും മികച്ച രാഷ്ട്രീയ നിരീക്ഷകനും  പ്രഭാഷകനുമായിരുന്ന റഹീം മേച്ചേരിയുടെ സ്മരണാര്‍ഥം 2007 ലാണ് ജിദ്ദ- കൊണ്ടോട്ടി മണ്ഡലം കെ എം സി സി 'മേച്ചേരി പുരസ്‌കാരം' ഏര്‍പ്പെടുത്തിയത്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ നല്‍കി വരുന്ന മേച്ചേരി പുരസ്‌കാരം ഇ.ടി മുഹമ്മദ് ബശീര്‍, എം.സി വടകര, എ.എം കുഞ്ഞിബാവ, സി.പി സൈതലവി, എം.ഐ തങ്ങള്‍, റഹ്‌മാൻ തായലങ്ങാടി  എന്നിവര്‍ക്കായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ സമ്മാനിച്ചിരുന്നത്.

സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ,മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന  ചടങ്ങിൽ വെച്ച് പി. എ റഷീദിന് പുരസ്‌കാരം സമ്മാനിക്കുമെന്നും നേതാക്കൾ പറഞ്ഞു.

ഷറഫിയ്യ സഫയർ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിൽ അവാർഡ് ജൂറി അംഗം അബൂബക്കർ അരിമ്പ്ര, ഇസ്മായിൽ മുണ്ടക്കുളം, നാസർ ഒളവട്ടൂർ, കൊണ്ടോട്ടി മണ്ഡലം കെഎംസിസി പ്രസിഡന്റ് കെ.കെ മുഹമ്മദ്‌, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അയക്കോടൻ, എം. കെ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  19 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  19 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  19 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  19 days ago
No Image

ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല; വോട്ട് കുറഞ്ഞത് പരിശോധിക്കും: കെ സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  20 days ago
No Image

മഹാരാഷ്ട്രയില്‍ 50 പോലും തികക്കാതെ മഹാവികാസ്; ഇത് ജനവിധിയല്ല, തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ എന്തോ കുഴപ്പമുണ്ടെന്ന് സഞ്ജയ് റാവത്

National
  •  20 days ago
No Image

കന്നിയങ്കത്തില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ പ്രിയങ്ക; മറ്റന്നാള്‍ മുതല്‍ പാര്‍ലമെന്റില്‍, പ്രതിപക്ഷത്തിന് കരുത്തുപകരാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇനി അനിയത്തിയും

Kerala
  •  20 days ago
No Image

ചേലക്കര, ഇളക്കമില്ലാത്ത ഇടതുകോട്ടയെന്ന് ഉറപ്പിച്ച് പ്രദീപ്; രമ്യയ്ക്ക് തിരിച്ചടി

Kerala
  •  20 days ago
No Image

പാലക്കാടിന് മധുര 'മാങ്കൂട്ടം' ; പത്തനംതിട്ടയില്‍ നിന്ന് പാലക്കാട് വഴി നിയമസഭയിലേക്ക് രാഹുല്‍

Kerala
  •  20 days ago