മലപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യത്തെ തുടര്‍ന്ന്; മുഖ്യ പ്രതി അറസ്റ്റില്‍
തിരൂര്‍:മലപ്പുറം തിരൂര്‍ കാട്ടിലപ്പള്ളിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് അറസ്റ്റിലായത്. പുറത്തൂര്‍ സ്വദേശി സ്വാലിഹ് ആണ് കൊല്ലപ്പെട്ടത്. ആഷിഖും പിതാവും സഹോദരങ്ങളും ചേര്‍ന്നാണ് കൊല്ലപ്പെട്ട സ്വാലിഹിനെ മര്‍ദിച്ചത് എന്നാണ് പൊലീസ് കണ്ടെത്തല്‍. മുന്‍വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഒളിവിലുള്ള മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നുവെന്നു പൊലീസ്.
തിരൂര്‍ കൂട്ടായി കാട്ടിലപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് സ്വാലിഹിന്റെ മൃതദേഹം കണ്ടെത്തിയത്. സ്വാലിഹിന്റെ കാലുകളില്‍ ആഴത്തില്‍ ഉള്ള മുറിവുകള്‍ ഉണ്ടായിരുന്നു. ചോര വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നു. മരിച്ച സ്വാലിഹിനും സുഹൃത്തുക്കള്‍ക്കും നേരെ കഴിഞ്ഞ ദിവസം രാത്രി ആക്രമണം ഉണ്ടായിരുന്നു. ഈ ആക്രമണത്തിലാണ് സ്വാലിഹിന് ഗുരുതരമായി പരിക്കേറ്റതെന്ന് പൊലീസ് പറയുന്നു. കൂടെ ഉണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്ക് ഏറ്റതായി പോലീസ് വ്യക്തമാക്കി. ഇവരുടെ കാറും തകര്‍ത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
Content Highlights:man murdered in tirur main suspect has been arrested
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."