26 ആശുപത്രികളില്‍ വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ മരുന്ന്; ആരോഗ്യവകുപ്പിനെതിരെ വി.ഡി സതീശന്‍
26 ആശുപത്രികളില്‍ വിതരണം ചെയ്തത് കാലാവധി കഴിഞ്ഞ മരുന്ന്; ആരോഗ്യവകുപ്പിനെതിരെ വി.ഡി സതീശന്‍
തിരുവനന്തപുരം: മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കാലാവധി കഴിഞ്ഞ ചാത്തന്‍ മരുന്നുകള്‍ വിതരണം ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്നു നല്‍കിയെന്ന സി.എ.ജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അറിഞ്ഞാണ് ക്രമക്കേടെന്നും നിഷ്പക്ഷ ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനിലെ സിഎജി റിപ്പോര്‍ട്ട് പ്രകാരം1610 ബാച്ച് മരുന്നുകള്‍ക്ക് കാലാവധി സംബന്ധിച്ച് നിബന്ധന പാലിക്കപ്പെട്ടില്ല. 26 ആശുപത്രികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ പല ആശുപത്രികളിലും വിതരണം ചെയ്തു. രോഗികള്‍ക്ക് ജീവഹാനി വരുത്തുന്ന രീതിയില്‍ പണം തട്ടി. ഗുണനിലവാര പരിശോധനയില്‍ ഗുരുതരമായ അലംഭാവമുണ്ടായി. ചില കമ്പനികളുടെ മരുന്ന് പരിശോധിച്ചിട്ടില്ല. നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
സപ്ലൈക്കോയ്‌ക്കെതിരെയും പ്രതിപക്ഷ നേതാവ് വിമര്‍ശനമുന്നയിച്ചു. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. സപ്ലൈക്കോയില്‍ നിത്യോപയോഗ സാധനങ്ങള്‍ ഇല്ലാത്ത അവസ്ഥയാണുള്ളത്. കെഎസ്ആര്‍ടിസിയെ പോലെ സപ്ലൈക്കോയും തകരുകയാണ്. ഖജനാവില്‍ പണമില്ലാത്തപ്പോഴാണ് സോഷ്യല്‍ മിഡിയ മാനേജ്‌മെന്റിന് വേണ്ടി ലക്ഷങ്ങള്‍ ചെലവഴിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മാസപ്പടി വിവാദത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച വി ഡി സതീശന്‍, മാസപ്പടിയില്‍ ഇഡി അന്വേഷണം നടന്നോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പറഞ്ഞു. മാത്യു കുഴല്‍നാടന്റെ ഇടപെടല്‍ പാര്‍ട്ടി നിര്‍ദേശപ്രകാരമാണ്. കള്ളപ്പണം വെളുപ്പിച്ചു എന്ന വിഷയമാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."