HOME
DETAILS
MAL
സ്പൈസ് റൂട്ട് ഭക്ഷ്യമേള: മലബാറിലെ മത്സരങ്ങള്‍ കോഴിക്കോട്ട്
backup
August 26 2016 | 21:08 PM
കോഴിക്കോട്: സ്പൈസ് റൂട്ട് ഭക്ഷ്യമേളയ്ക്കു മുന്നോടിയായി നാടന്വിഭവങ്ങള്ക്കായി കേരള ടൂറിസം വകുപ്പ് മത്സരവേദിയൊരുക്കുന്നു. മലബാറിലെ പ്രാദേശിക മത്സരങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെ കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ നടക്കും. സെപ്റ്റംബര്‍ 23 മുതല്‍ 26 വരെ നടക്കുന്ന ഭക്ഷ്യമേളയുടെ അവസാന ദിവസമാണ് ഫൈനല്‍. പ്രൊഫഷനല്‍, അമച്വര്‍ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ ഫൈനലിസ്റ്റുകള്‍ക്ക് 31 രാജ്യങ്ങളില്‍ നിന്നായി സ്പൈസ് റൂട്ട് മേളയില്‍ പങ്കെടുക്കാനെത്തുന്ന വിദഗ്ധരുമായി ഇടപഴകാന്‍ അവസരം ലഭിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ കേരള ടൂറിസം വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാ ഫോമുകള്‍ അടുത്തുള്ള മത്സര കേന്ദ്രത്തിലേക്ക് 27നകം അയക്കണം. ഫോണ്‍: 0495 2385861.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."