അസ്‌ലം വധക്കേസ്; അഭ്യന്തര വകുപ്പ് പരാജയമെന്ന് ചെന്നിത്തല
നാദാപുരം: തൂണേരി മുഹമ്മദ് അസ്‌ലം വധക്കേസിലെ പ്രതികളെ പിടികൂടാനാകാത്തത് അഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലപ്പെട്ട അസ്‌ലമിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല നടന്ന് തൊട്ടടുത്ത ദിവസം പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി രണ്ടാഴ്ച കഴിഞ്ഞിട്ടും മുഖ്യപ്രതികളില്‍ ഒരാളെ പോലും പിടികൂടാനാവാത്തതിനെക്കുറിച്ച് വിശദീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഭരണത്തില്‍ തൂണേരിയിലെ ഷിബിന്‍ വധക്കേസില്‍ പ്രതികളെ ഇരുപത്തിനാലു മണിക്കൂറിനകം അറസ്റ്റ് ചെയ്യാന്‍ പൊലിസിന് കഴിഞ്ഞിട്ടുണ്ട്. പൊലിസിന്റെ രാഷ്ട്രീയ വിധേയത്വമാണ് അറസ്റ്റ് വൈകുന്നതിനു പിന്നില്‍. കോടതി വെറുതെവിട്ട പ്രതികളെ പാര്‍ട്ടി കോടതി ശിക്ഷിച്ചത് കേരളത്തിന് അപമാനമാണ്. അസ്‌ലമിന്റെ കുടുംബത്തിന് നീതി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. അറസ്റ്റ് മാത്രമല്ല സംഭവവുമായി ബന്ധപ്പെട്ട് ഇരകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പ്രസിഡന്റ് കെ.സി അബു, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ സെക്രട്ടറിമാരായ കെ. ജയന്ത്, കെ. പ്രവീണ്‍കുമാര്‍, ലീഗ് നേതാക്കളായ പി. ശാദുലി, അഹ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടേരി, കോണ്‍ഗ്രസ് നേതാക്കളായ ഐ. മൂസ, മോഹനന്‍ പാറക്കടവ്, പി. ശ്രീനിവാസന്‍, ആവോലം രാധാകൃഷ്ണന്‍, എ. സജീവന്‍, ജനതാദള്‍ ജില്ലാ സെക്രട്ടറി വി. കുഞ്ഞാലി എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."