HOME
DETAILS
MAL
ഓണപ്പുടയില്‍ ആഴ്ചകളായി ശുദ്ധജലം പുറത്തേക്കൊഴുകുന്നു
backup
August 26 2016 | 22:08 PM
കൊളത്തൂര്‍: ഓണപ്പുട ടൗണില്‍ റോഡിലൂടെ ശുദ്ധജലം ഒഴുകാന്‍ തുടങ്ങിയിട്ട് ആഴ്ച്ചകളായി. പെരിന്തല്‍മണ്ണ, വളാഞ്ചേരി, പുലാമന്തോള്‍ എന്നീ റോഡുകള്‍ കൂടിച്ചേരുന്ന ഓണപ്പുട ജങ്ഷനിലാണ് മൂന്ന് ആഴ്ചകളോളമായി ശുദ്ധജലം റോഡിലൂടെ ഒഴുകുന്നത്. സമീപത്തെ വ്യാപാരികളുടെ പരാതിയെ തുടര്‍ന്ന് മൂന്നു ആഴ്ച്ചക്ക് മുന്‍പ് അധികൃതര്‍ ശരിയാക്കിയ പൈപ്പ് ലൈനാണ് വീണ്ടും പൊട്ടിയിരിക്കുന്നത്.
റോഡ് വികസിച്ചതോടെ പൈപ്പ് ലൈനുകളെല്ലാം റോഡിനടിയിലുമായി. ഈ പൈപ്പ് ലൈനുകള്‍ക്ക് മുകളിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങുന്നതോടെ പൈപ്പ് ലൈനുകള്‍ പൊട്ടുകയാണ്. എന്നാല്‍ മൂന്ന് ആഴ്ചകളോളമായിട്ടും പൈപ്പ് ലൈന്‍ പൊട്ടിയതായി അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും കൈ കൊണ്ടിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."