ആനന്ദ് തെൽതുംബ്‌ഡെക്ക് ജാമ്യം
മുംബൈ: എൽഗാർ പരിഷത്ത് കേസിൽ അറസ്റ്റിലായ എഴുത്തുകാരനും ആക്ടിവിസ്റ്റും വിദ്യാഭ്യാസപ്രവർത്തകനുമായ ആനന്ദ് തെൽതുംബ്‌ഡെക്ക് ജാമ്യം. ഒരുലക്ഷംരൂപയുടെ ഉറപ്പിൻമേൽ ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
2018 ജനുവരിയിലെ ഭീമ കൊറോഗാവ് സംഘർഷത്തിന് തൊട്ടു തലേന്ന് എൽഗാർ പരിഷത് നടത്തിയ അനുസ്മരണ പരിപാടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എൻ.ഐ.എ അറസ്റ്റ്‌ചെയ്ത മനുഷ്യാവകാശപ്രവർത്തകരിൽ ഒരാളാണ് തെൽതുംബ്‌ഡെയും. ഗൗതം നവ്‌ലാഖ, സുധാ ഭരദ്വാജ്, റോണ വിൽസൻ, സുരേന്ദ്ര ഗാർലിംങ്, വരവര റാവു തുടങ്ങിയവരും ഈ കേസിലെ പ്രതികളാണ്. ബി.ആർ അംബേദ്കറുടെ കൊച്ചുമകളാണ് തെൽതുംബ്‌ഡെയുടെ ഭാര്യ.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐഐഎം) നിന്ന് എഞ്ചിനീയറിങ് ബിരുദം നേടിയ ആനന്ദ് ടെൽതുംഡെ, ഖരഗ്പൂർ ഐ.ഐ.ടിയിൽ അധ്യാപകനായിരുന്നു. ദലിത് വിഭാഗങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന സാമൂഹ്യപ്രവർത്തകനുമണ് ഡോ. ആനന്ദ് തെൽതുംബ്‌ഡെ. ആദിവാസികൾ, ഒബിസി, ന്യൂനപക്ഷങ്ങൾ എന്നിവർക്ക് വേണ്ടി വാതോരാതെ സംസാരിക്കുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെ വിമർശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് പതിവാണ്.
Bhima Koregaon case: Bombay HC grants bail to Anand Teltumbde
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."