സമൂഹമാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകള്‍ക്കെതിരായ കേന്ദ്ര നടപടിയെന്ത്?; ആശങ്ക പ്രകടിപ്പിച്ച് സുപ്രിം കോടതി
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ വരുന്ന വ്യാജ വാര്‍ത്തകളില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി.ഇത്തരം വ്യാജ വാര്‍ത്തകള്‍ തടയാന്‍ എന്ത് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചു.
നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക വിരുദ്ധ പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിച്ചെന്ന ഹരജിയിലാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണങ്ങള്‍. സമൂഹമാധ്യമങ്ങള്‍ വഴി നിരന്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കൃത്യമായ നിയന്ത്രണം ഇല്ലാത്തതിനാല്‍ വ്യക്തികള്‍കളെ അപകീര്‍ത്തിപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകുന്നു. ജഡ്ജിമാര്‍ക്കെതിരെ പോലും യാതൊരു അടിസ്ഥാനവുമില്ലാതെ വ്യാജവാര്‍ത്തകള്‍ എഴുതി വിടുന്നുവെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഇത്തരം സ്വകാര്യ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ കേന്ദ്രത്തോട് ചോദിച്ചു. ചീഫ് ജസ്റ്റിസ് ഉന്നയിച്ച ആശങ്ക കൂടി പരിഗണിച്ച് പുതിയ ഐടി ചട്ടങ്ങള്‍ തയാറാക്കുമെന്ന് എസ്.ജി തുഷാര്‍ മേത്ത അറിയിച്ചു. പുതിയ ഐടി ചട്ടങ്ങള്‍ ചോദ്യം ചെയ്ത് വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹരജികളും സുപ്രിം കോടതിയിലേക്ക് മാറ്റണം എന്ന കേന്ദ്രത്തിന്റെ ഹരജിയോടൊപ്പം ഈ ഹരജിയും പരിഗണിക്കും. ആറാഴ്ച കഴിഞ്ഞാണ് ഹരജികള്‍ പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."