അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കംചെയ്യണം: റാഫ്
മലപ്പുറം: തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാഷണല്‍ ഹൈവേ അടക്കമുള്ള റോഡുകളിലെ ഇരു പാര്‍ശ്വങ്ങളിലുമുള്ള കുറ്റിക്കാടുകള്‍ വെട്ടി മാറ്റണമെന്നും ഇലക്ട്രിക്ക് പോസ്റ്റുകളിലും മറ്റും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം പൊന്നാനി താലൂക്ക് തല യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. സെപ്തംബര്‍ മാസം അവസാന വാരത്തില്‍ പൊന്നാനി താലൂക്കിനായുള്ള ആംബുലന്‍സ് സര്‍വീസ് തുടങ്ങാനാകുമെന്നും യോഗം അറിയിച്ചു.
പ്രസിഡന്റ് സി.വി ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ റാഫ് സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദു ഉദ്ഘാടനം ചെയ്തു. കവറൊടി മുഹമ്മദ് മാസ്റ്റര്‍, കെ.പി ബാബു ഷെരീഫ്, പി. ബാലന്‍, ഇടവേള റാഫി, സുഭാഷ്, ഇല്യാസ്, അഷ്‌റഫ്, എ.വി നാരായണന്‍, സലീം എന്നിവര്‍ പ്രസംഗിച്ചു. ഹസ്സന്‍ സ്വാഗതവും ബഷീര്‍ അണ്ണക്കമ്പാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."