HOME
DETAILS
MAL
വഴിവക്കിൽ കാലുവേദനിച്ച് അയ്യപ്പ ഭക്തൻ; തടവികൊടുത്ത് ദേവസ്വം മന്ത്രി
backup
November 18 2022 | 08:11 AM
പത്തനംതിട്ട: സന്നിധാനത്ത് നിന്ന് പമ്പയിലേക്കുള്ള യാത്രാമധ്യേ വഴിവക്കിൽ കാലുവേദനയെത്തുടർന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന അയ്യപ്പ ഭക്തന്റെ കാലുതടവി നൽകി ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണൻ. ശബരിമല സന്നിധാനത്തിലേക്കുള്ള വഴിമധ്യേ മരക്കൂട്ടത്തിന് സമീപം പരമ്പരാഗത പാതയിൽ തളർന്നിരുന്ന തീർത്ഥാടകനാണ് മന്ത്രി തടവിക്കൊടുത്തത്.
ഔദ്യോഗിക യോഗത്തിന് ശേഷം ഉച്ചയോടെ സന്നിധാനത്തു നിന്ന് പമ്പയിലേക്ക് മടങ്ങുകയായിരുന്ന മന്ത്രി തീർത്ഥാടകന്റെ അടുത്തുചെന്ന് വിവരങ്ങൾ തിരക്കി. അൽപ്പനേരം തടവിക്കൊടുത്ത ശേഷം ഭക്തനോട് വിശ്രമിച്ച് സാവധാനം നടന്നു കയറാൻ മന്ത്രി നിർദേശിച്ചു. തീർത്ഥാടകർ മന്ത്രിക്ക് നന്ദി പറഞ്ഞ് ഒപ്പം കൂടിയിരുന്നു.
minister radhakrishnan helped ayyappa devotee in pamba
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."