അഭിഭാഷക കമ്മിഷന് തെളിവെടുത്തു
എടപ്പാള്‍: നഗരത്തിലെ മാലിന്യപ്രശ്നത്തെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്.ഡി.ഒ നിയോഗിച്ച അഭിഭാഷക കമ്മിഷന് കുറ്റിപ്പുറത്തെത്തി തെളിവെടുപ്പ് നടത്തി.
അഡ്വ. കെ. മെഹറൂഫ് ഷിഹാബിന്റെ നേതൃത്വത്തിലുള്ള അംഗങ്ങളാണ് തെളിവെടുത്തത്. കോളറ ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചിട്ടും ആളുകള്‍ മരിച്ചിട്ടും പ്രാദേശിക ഭരണകൂടം വിഷയത്തില്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നു പരാതിയുണ്ടണ്ടായിരുന്നു. പൊതുപ്രവര്ത്തകന് സുഭാഷ് ചന്ദ്രന് ഇതുസംബന്ധിച്ചു മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരുന്നു.
മനുഷ്യാവകാശ കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ കേസെടുക്കുകയും ചെയ്തു. പരാതി കൈമാറിയതിനെ തുടര്‍ന്നാണ് ആര്.ഡി.ഒ വിഷയത്തില്‍ ഇടപെട്ടത്. ശുചിത്വം ഉറപ്പാക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചപറ്റിയിട്ടുണ്ടെണ്ടന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിലവിലെ അവസ്ഥ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷനെ നിയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."