ചൈന മുൻ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു
ചൈന മുൻ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു
ബീജിംഗ്: ചൈനയുടെ മുൻ പ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്. വ്യാഴാഴ്ച രാത്രിയോടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഈ വർഷം ആദ്യമാണ് ലി കെചിയാങ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്. 2013 മുതൽ കഴിഞ്ഞ പത്ത് വർഷമായി ചൈനയുടെ പ്രധാനമന്ത്രിയായി തുടർന്ന് വരികയായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങിനൊപ്പമായിരുന്നു രണ്ട് തവണയും പ്രധാനമന്ത്രിയായിരുന്നത്. 2012ലാണ് ചൈനയുടെ പ്രസിഡന്റായി ഷി ചിൻപിങ്ങും പ്രധാനമന്ത്രിയായി ലി കെചിയാങ്ങും സ്ഥാനമേറ്റത്. ചൈനയുടെ സാമ്പത്തിക വളർച്ച ഇരട്ടിയാക്കിയത് ലി കെചിയാങിന്റെ ഭരണകാലത്തായിരുന്നു.
നിയമത്തിൽ ബിരുദവും സാമ്പത്തികശാസ്‌ത്രത്തിൽ ഡോക്‌ടറേറ്റും നേടിയിട്ടുണ്ട് ലി കെചിയാങ്. മാവോ സെ ദുങ് ചിന്തകളുടെ പഠനത്തിൽ പെക്കിങ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഒന്നാം റാങ്കോടെ വിജയിച്ചു. ഇതേ യൂണിവേഴ്സിറ്റിയിൽ കമ്യൂണിസ്‌റ്റ് യൂത്ത് ലീഗ് സെക്രട്ടറിയായിരുന്നു. ഹെനാൻ പ്രവിശ്യയിൽ ഗവർണറായിരുന്നു. ചൈനയുടെ ഉപപ്രധാനമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ചൈനീസ് സ്റ്റേറ്റ് കൗൺസിൽ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012 മുതല്‍ 2022 വരെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."