കിയയുടെ നീളമേറിയ കാര്‍ വീണ്ടുമെത്തുന്നു; ഇത്തവണ എതിരാളികളുടെ മാര്‍ക്കറ്റ് പിടിക്കല്‍ ലക്ഷ്യം
കിയയുടെ വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാഹനമായിരുന്നു കാര്‍ണിവല്‍. മള്‍ട്ടി പര്‍പ്പസ് വാഹനമെന്ന നിലയില്‍ അവതരിപ്പിക്കപ്പെട്ട വാഹനത്തിന് തുടക്കത്തില്‍ മികച്ച സ്വീകാര്യത ലഭിച്ചതെങ്കിലും പിന്നീട് വിപണിയില്‍ നിന്നും പതിയെ പുറന്തള്ളപ്പെടുകയായിരുന്നു. പിന്നീട് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിക്കപ്പെട്ട കാര്‍ണിവല്‍ വീണ്ടും തിരിച്ചെത്തുന്നെന്ന റിപ്പോര്‍ട്ടുകള്‍ കിയയുടെ ഭാഗത്ത് നിന്നും പുറത്ത് വരുന്നുണ്ട്. ഇതിനകം തന്നെ ആഗോളവിപണിയില്‍ അവതരിപ്പിക്കപ്പെട്ട കാര്‍ണിവലിന്റെ പുത്തന്‍ എഡിഷന്‍ പുതിയ ചില മാറ്റങ്ങളോടെയാണ് പുറത്ത് വന്നിരിക്കുന്നത്.
ബ്രാന്‍ഡിന്റെ പുത്തന്‍ ആഗോള ഡിസൈന്‍ ശൈലി തന്നെയാണ് എംപിവിയുടെ ഏറ്റവും പുതിയ മോഡലിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്.പുതിയ സിഗ്‌നേച്ചര്‍ എല്‍ഇഡി ഡിആര്‍എല്‍ ഡിസൈനൊപ്പം ഹെഡ്‌ലൈറ്റിന്റെ ആകൃതിയിലും മാറ്റമുണ്ടായിട്ടുണ്ട്. കാറിന്റെ ഇന്റീരിയറിലും ഒട്ടനവധി മികച്ച ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.സോറന്റോയ്ക്ക് സമാനമായ രീതിയില്‍ 2024 മോഡല്‍ 1.6 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ കാറില്‍ ലഭ്യമാകും. ഇന്ത്യയിലേക്ക് വാഹനം അവതരിപ്പിക്കപ്പെടുമ്പോള്‍ പരമാവധി 200 bhp കരുത്തില്‍ 400 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എഞ്ചിനാകും ഉപയോഗിക്കുക. രാജ്യത്തെ പുതിയ കാര്‍ബണ്‍ എമിഷന്‍ നിയമങ്ങളുടെ ചട്ടക്കൂടില്‍ നില്‍ക്കുന്ന വാഹനമായിരിക്കും കിയ കാര്‍ണിവല്‍ എന്നും വിവരമുണ്ട്.
Content Highlights:kia carnival new version details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."