സംസ്ഥാന സര്‍ക്കാരിന്റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി; ഒഴിയില്ലെന്നും ഗവര്‍ണര്‍
കൊച്ചി: ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദാര്യമല്ല ചാന്‍സലര്‍ പദവി. ചാന്‍സലര്‍മാരായി ഗവര്‍ണറെനിയമിക്കുന്നത് ദേശീയ തലത്തിലുള്ളഉടമ്പടിയും ധാരണയുമാണ്. അത് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ആരിഫ് ഖാന്‍ ചൂണ്ടിക്കാട്ടി. ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെ നിയമിക്കുന്നത് സര്‍വ്വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകള്‍ ഒഴിവാക്കുന്നതിനും വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'1956 നു മുന്‍പേ ഗവര്‍ണറാണ് സര്‍വകലാശാലകളുടെചാന്‍സലര്‍. ഇത് സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യം അല്ല. സംസ്ഥാന സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ'- ഗവര്‍ണര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരുന്ന് സര്‍വകലാശാലകളെ നിയന്ത്രിക്കുന്നു.യൂനിവേഴ്‌സിറ്റികള്‍ മുതല്‍ കോര്‍പറേഷനുകളില്‍ വരെ സ്വന്തം ആളുകളെ നിയമിക്കാനാണ് ശ്രമിക്കുന്നത്.മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരുന്ന് അനധികൃത നിയമനം നടക്കുന്നത് അദ്ദേഹം അറിയുന്നില്ലെങ്കിലും അത് കുറ്റകരമാണ്- ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
സര്‍വകലാശാലകളില്‍ സ്വജനപക്ഷപാതം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ തനിക്ക് വ്യക്തിപരമായ ലക്ഷ്യങ്ങള്‍ ഒന്നുമില്ല. യോഗ്യതയില്ലാത്തവരെ സര്‍വകലാശാലകളില്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിയും തുല്യ അളവില്‍ കുറ്റക്കാരനാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."