അച്ചടക്ക ലംഘനം നടത്തിയില്ലെന്നും സസ്പെന്ഷന് പിന്‍വലിക്കണമെന്നും നോട്ടിസിന് മറുപടി നല്കി കെ.പി അനില്‍കുമാര്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്മാരുടെ പട്ടികയ്ക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ച കെ.പി അനില്‍കുമാര്‍ കാരണം കാണിക്കല്‍ നോട്ടിസിന് മറുപടി നല്കി. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന് വിലക്കുണ്ടായിരുന്നില്ല, താന്‍ അച്ചടക്ക ലംഘനം നടത്തിയില്ലെന്നും അതുകൊണ്ട് സസ്പെന്ഷന് നടപടി പിന്‍വലിക്കണമെന്നുമാണ് മറുപടിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുനപരിശോധിച്ചില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനില്‍കുമാര്‍ പറഞ്ഞത്. പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാന്‍ സാധിക്കുമോ?. ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാര്‍ത്ഥതയോ ഇല്ല. ഡി.സി.സി പ്രസിഡന്റുമാരെ വെക്കുമ്പോ മാനദണ്ഡം വേണം. ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണ് നിലവില്ലെന്നുമായിരുന്നു അനില്‍ കുമാറിന്റെ ആരോപണം. ഇതിനുശേഷമാണ് അദ്ദേഹത്തെ സസ്പെന്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."